വാസ്തു പ്രശ്നം: ഒൗദ്യോഗിക വസതിയിൽ കുമാരസ്വാമിയില്ല
text_fieldsബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത എച്ച്.ഡി. കുമാരസ്വാമി മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയിൽ താമസിക്കില്ല. വാസ്തു ശാസ്ത്ര പ്രകാരം പണികഴിപ്പിച്ച ജെ.പി. നഗറിലെ കൃഷ്ണ എന്നപേരിലുള്ള സ്വന്തം വീട് തന്നെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായി ഉപയോഗിക്കാനാണ് തീരുമാനം. അനുഗ്ര, കാവേരി എന്നീ സർക്കാറിെൻറ ഒൗദ്യോഗിക വസതികൾ ഉൾപ്പെടെ നാലോളം വീടുകൾ വാസ്തുശാസ്ത്ര വിദഗ്ധർ പരിശോധിച്ചിരുന്നു. ഇതിനെ തുടർന്നാണ് കൃഷ്ണ തന്നെ ഒൗദ്യോഗിക വസതിയായി ഉപയോഗിക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
ഈ വീടുകളിലേക്ക് മാറിയാൽ അഞ്ചുവർഷം പൂർത്തിയാക്കാനാകില്ലെന്ന് ഇവർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, വാസ്തു പ്രശ്നം ഉള്ളതുകൊണ്ടല്ല ഒൗദ്യോഗിക വസതിയിലേക്ക് താമസം മാറ്റാത്തതെന്നും സർക്കാറിെൻറ ചെലവ് ചുരുക്കുന്നതിെൻറ ഭാഗമാണെന്നുമാണ് കുമാരസ്വാമി പറയുന്നത്. 2017ലാണ് വാസ്തുവിധി പ്രകാരം നവീകരിച്ച ജെ.പി. നഗറിലേ വീട്ടിലേക്ക് കുമാരസ്വാമി മാറിത്താമസിക്കുന്നത്.
