ആദായനികുതി: ‘വാസൻ െഎ കെയർ’ എം.ഡിക്കും ഭാര്യക്കും അറസ്റ്റ് വാറൻറ്
text_fieldsചെന്നൈ: ആദായനികുതി വകുപ്പ് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാ ജരാവാത്ത ‘വാസൻ െഎ കെയർ ’ മാനേജിങ് ഡയറക്ടറും സ്ഥാപകനുമായ എ.എം. അരുൺ, ഭാര്യ മീര അരുൺ എന്നിവർക്കെതിരെ ചെന്നൈ എഗ്മോർ മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു.
2015 ഡിസംബറിൽ വാസൻ െഎ കെയർ ആശുപത്രിയുടെ മുഴുവൻ ശാഖകളും ആദായനികുതി വകുപ്പ് പരിശോധിച്ചിരുന്നു. 2.44 കോടി രൂപയുടെ വരുമാന നികുതി കുടിശ്ശികയാണെന്നും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് അയച്ച നോട്ടീസുകൾക്കൊന്നും പ്രതികരണമില്ലാത്തതിനാലാണ് സാമ്പത്തിക കുറ്റകൃത്യ കേസുകൾക്കായുള്ള പ്രത്യേക കോടതിയിൽ ആദായനികുതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തത്. ദമ്പതികൾ കോടതിയിലും ഹാജരാവാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചത്.
