Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Varun Gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightപണപെരുപ്പം ആകാശം...

പണപെരുപ്പം ആകാശം തൊട്ടു, തൊഴിലില്ലായ്മയും രൂക്ഷം; ബി.ജെ.പിയെയും സർക്കാറിനെയും കുറ്റപ്പെടുത്തി വരുൺ ഗാന്ധി

text_fields
bookmark_border

ലഖ്​നോ: രാജ്യത്ത്​ രൂക്ഷമായ തൊഴിലില്ലായ്മക്കും പണപെരുപ്പത്തിനുമെതിരെ സ്വന്തം പാർട്ടിയെയും സർക്കാറിനെയും വിമർശിച്ച്​ ബി.ജെ.പി എം.പി വരുൺ ഗാന്ധി. രാജ്യം ഗുരുതരമായ ഘട്ടത്തിലൂടെയാണ്​ കടന്നുപോകുന്നത്​. പണപ്പെരുപ്പം ആകാശം തൊടുകയാണെന്നും തൊഴിലില്ലായ്മ നിരക്കിൽ വൻ വർധനയാണെന്നും വരുൺ ഗാന്ധി കുറ്റപ്പെടുത്തി. സ്വന്തം മണ്ഡലത്തിലെ രണ്ടുദിവസത്തെ സന്ദർശനത്തിനിടയിലായിരുന്നു വിമർശനം.

രാജ്യത്തെ പൊതു വിഭവങ്ങൾ സ്വകാര്യവത്​കരണത്തിന്‍റെ പേരിൽ വിറ്റഴിക്കുകയാണെന്നായിരുന്നു വരുൺ ഗാന്ധിയുടെ മറ്റൊരു പ്രതികരണം. സ്വകാര്യവത്​കരണത്തിന്‍റെ പേരിൽ രാജ്യത്തെ പ്രധാന പൊതു വിഭവങ്ങളെല്ലാം വിറ്റഴിക്കുന്നു. എല്ലാം വിറ്റഴിക്കുമ്പോൾ രാജ്യത്തിന്​ എന്ത്​ സംഭവിക്കുമെന്ന്​ ചിന്തിക്കണമെന്നും വരുൺ ഗാന്ധി കുറ്റപ്പെടുത്തി.

രണ്ടു ദിവസത്തെ സന്ദർശനത്തിൽ വരുൺ ഗാന്ധി പിലിഭിത്തിലെ 18 ഗ്രാമങ്ങൾ സന്ദർശിക്കുമെന്ന്​ പ്രൈവറ്റ്​ സെക്രട്ടറി എം.ആർ. മാലിക്​ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അഴിമതി രാഷ്ട്രീയത്തെക്കുറിച്ച്​ ജനങ്ങൾ ബോധവാൻമാരായിരിക്ക​ണ​െമന്നും​ അദ്ദേഹം പറഞ്ഞു. 'സ്വാർഥതയും അഴിമതിയും നിറഞ്ഞതാണ്​ ഇന്നത്തെ രാഷ്ട്രീയം. രാജ്യത്തെക്കുറിച്ച്​ ആവലാതിപ്പെടുന്ന സത്യസന്ധരായ ആളുകളെ രാഷ്​ട്രീയത്തിലേക്ക്​ കൊണ്ടുവരണം. നമ്മുടെ കഷ്ടപ്പാടുകളെ സ്വന്തം പ്രശ്നങ്ങളായി കണ്ട്​ പ്രശ്നപരിഹാരം നടത്തുന്ന നേതാക്കളെ തെരഞ്ഞെടുക്കണം' -പ്രസ്​താവനയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:inflationunemploymentVarun GandhiBJP
News Summary - Varun Gandhi targets own partys govt over inflation and unemployment
Next Story