Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ വരുൺ...

യു.പിയിൽ വരുൺ ഗാന്ധിയും അദ്വാനിയും ബി.ജെ.പിയുടെ പ്രചരണത്തിനില്ല

text_fields
bookmark_border
യു.പിയിൽ വരുൺ ഗാന്ധിയും അദ്വാനിയും ബി.ജെ.പിയുടെ  പ്രചരണത്തിനില്ല
cancel

ന്യൂഡൽഹി ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി പ്രചാരണത്തിനുള്ള മുഖ്യ ​​നേതാക്കളുടെ ലിസ്​റ്റിൽ നിന്ന്​ വരുൺഗാന്ധി, മുതിർന്ന നേതാക്കളായ എൽ.കെ.അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരും പുറത്തായി​. ഉത്തർപ്രദേശ്​ ബി.ജെ.പി ഘടകത്തിൻെറ മുൻ സംസ്ഥാന പ്രസിഡൻറ്​ വിനയ്​ കട്ട്യാരും പട്ടികയിലില്ല​.

പ്രധാനമന്ത്രി നന്ദ്രേമോദി നയിക്കുന്ന പ്രചാരണത്തിന്​ അമിത്​ ഷാ, അഭ്യന്തരമന്ത്രി രാജ്​നാഥ്​ സിങ്​ എന്നീ ദേശീയ നേതാക്കളോടൊപ്പം ​യോഗി ആദിത്യനാഥ്​, ഉമഭാരതി, സഞ്​ജീവ്​ ബല്യാൻ തുടങ്ങിയ സംസ്ഥാന നേതാക്കളും ഉണ്ടാവും. അരുൺ ജെയ്​റ്റ്​ലി, വെങ്കയ്യനായിഡു, സ്​മൃതി ഇറാനി, നിധിൻ ഗഡ്​കരി, മുഖ്താർ അബ്ബാസ്​ നഖ്​വി, മഹേഷ്​ ശർമ്മ എന്നീ ദേശീയ നേതാക്കളും ബി.ജെ.പിയുടെ സ്​റ്റാർ കാമ്പയിനർമാരായി ഉത്തർപ്രദേശിലുണ്ടാവും. അതേസമയം പ്രതിരോധ മന്ത്രി മനോഹർ പരീക്കർ പ്രചാരണത്തിനില്ല.

വരുൺ ഗാന്ധിയുടെ അമ്മ മേനകഗാന്ധി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്​. വിനയ്​ കട്ട്യാർ സംസ്ഥാന പ്രസിഡൻറ് പദവിയിലിരിക്കുന്ന സമയത്ത്​ നേതൃത്വവുമായി നല്ല ബന്ധം ഉണ്ടായിരുന്ന നേതാവാണ്​​ വരുൺഗാന്ധി. ഹണിട്രാപ്പ്​ വിവാദത്തിൻെറ പശ്ചാത്തലത്തിലാണ് വരുണിനെ മാറ്റിയതെന്നറിയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UP Elections
News Summary - Varun Gandhi, Advani missing from BJP's list of UP star campaigners
Next Story