അഭിനന്ദേൻറത് മിഗ് കുടുംബം
text_fieldsമുംബൈ: പിതാവും മുത്തച്ഛനുമെല്ലാം വ്യോമസേന ഉദ്യോഗസ്ഥരായിരുന്ന അഭിനന്ദൻ വർധമാേൻറത് മിഗ്21 കുടുംബം. അഭിനന്ദെൻറ പിതാവ് റിട്ട. എയർ മാർഷൽ സിംഹക്കുട്ടി വർധമാനും മിഗ് 21 പറത്തിയിരുന്നു.
വ്യോമസേനയുടെ ടെസ്റ്റ് പൈലറ്റായിരുന്ന സിംഹക്കുട്ടി അഞ്ചു വർഷം മുമ്പാണ് സേനയിൽനിന്ന് വിരമിച്ചത്. ഇദ്ദേഹത്തിെൻറ പിതാവും വ്യോമസേനയിലായിരുന്നു. നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻ.ഡി.എ) 1969-72 കാലത്ത് സിംഹക്കുട്ടിയുടെ ബാച്ചിലുണ്ടായിരുന്ന റിട്ട. വിങ് കമാൻഡർ പ്രകാശ് നവാലെ പറഞ്ഞത് ഇങ്ങനെ: ‘‘പാകിസ്താൻ സേനയുടെ നടുവിൽ ധീരതയോടെനിന്ന് മറുപടി പറഞ്ഞ ആ യുവ ഇന്ത്യൻ പൈലറ്റിനെ ഞാൻ ഇതിനു മുമ്പ് കണ്ടപ്പോൾ മൂന്നു വയസ്സുള്ള ബാലനായിരുന്നു.
എന്നെയും അഭിനന്ദെൻറ പിതാവിനെയും എൻ.ഡി.എയിലെ പരിശീലനശേഷം ഹൈദരാബാദിലെ ഹകീംപേട്ടിലെ പരിശീലന വിഭാഗത്തിലേക്ക് നിയോഗിക്കപ്പെട്ടു.’’ -94ൽ വിരമിച്ച് ഇപ്പോൾ നവി മുംബൈയിൽ വിശ്രമജീവിതം നയിക്കുന്ന നവാലെ ഒാർക്കുന്നു. എയർമാർഷൽ വർധമാനും ഭാര്യ ഡോ. ശോഭയും അടങ്ങുന്ന കുടുംബത്തെയും നവാലെക്ക് നന്നായി അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
