Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾജാമ്യത്തിന്​ ആളില്ല;...

ആൾജാമ്യത്തിന്​ ആളില്ല; ഇളവ്​ തേടി വരവര റാവു ഹൈകോടതിയിൽ

text_fields
bookmark_border
ആൾജാമ്യത്തിന്​ ആളില്ല; ഇളവ്​ തേടി വരവര റാവു ഹൈകോടതിയിൽ
cancel

മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ്​ കേ​സി​ലെ ജാ​മ്യ വ്യ​വ​സ്​​ഥ​യി​ൽ ഇ​ള​വ്​ തേ​ടി തെ​ലു​ഗു ക​വി വ​ര​വ​ര റാ​വു വീ​ണ്ടും ബോംെ​ബ ഹൈ​കോ​ട​തി​യി​ൽ. തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ രോ​ഗാ​വ​സ്​​ഥ​യും പ്രാ​യ​വും ക​ണ​ക്കി​ലെ​ടു​ത്ത്​ വ​ര​വ​ര റാ​വു​വി​ന്​ ആ​റ്​ മാ​സ​ത്തേ​ക്ക്​ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 50,000 രൂ​പ കെ​ട്ടി​വെ​ക്കു​ന്ന​തി​നൊ​പ്പം ഇ​തേ തു​ക​യി​ൽ ര​ണ്ട്​ ആ​ൾ​ജാ​മ്യ​വും വേ​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കോ​വി​ഡ്​ വ്യാ​പ​നം കാ​ര​ണം ആ​ൾ​ജാ​മ്യ​ത്തി​ന്​ ആ​ളെ കി​ട്ടാ​നി​ല്ലെ​ന്നും പ​ക​രം പ​ണം കെ​ട്ടി​വെ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും​ ആ​വ​ശ്യ​പ്പെ​ട്ട്​ അ​ഭി​ഭാ​ഷ​ക​ൻ ആ​ന​ന്ദ്​ ഗ്രോ​വ​റാ​ണ്​ ബു​ധ​നാ​ഴ്​​ച കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര​ജി​യി​ൽ വ്യാ​ഴാ​ഴ്​​ച മ​റു​പ​ടി ന​ൽ​കാ​ൻ ജ​സ്​​റ്റി​സു​മാ​രാ​യ എ​സ്.​എ​സ്​ ഷി​ൻ​ഡെ, മ​നീ​ഷ്​ പി​താ​ലെ എ​ന്നി​വ​രു​ടെ ബെ​ഞ്ച്​ എ​ൻ.െ​എ.​എ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ൾ​ജാ​മ്യ​ത്തി​ന്​ മാ​സ​ങ്ങ​ളും വ​ർ​ഷ​വും എ​ടു​ത്ത മു​ൻ അ​നു​ഭ​വ​മു​ണ്ടെ​ന്ന്​ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. ഭീ​മ കൊ​റേ​ഗാ​വ്​ ന​ട​പ​ടി​ക​ൾ ന​ട​ക്കു​ന്ന എ​ൻ.െ​എ.​എ കോ​ട​തി​യു​ടെ പ​രി​ധി​യി​ൽ താ​മ​സി​ക്ക​ണ​മെ​ന്ന​ത​ട​ക്കം 15 ഒാ​ളം ജാ​മ്യ​നി​ബ​ന്ധ​ന​ക​ളാ​ണ്​ കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhima KoregaonVaravara Rao
News Summary - Varavara Rao seeks relief in bail condition
Next Story