Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവരവര റാവുവിൻെറ...

വരവര റാവുവിൻെറ ആരോഗ്യത്തിൽ ആശങ്ക; കുടുംബം മനുഷ്യാവകാശ കമീഷനെ സമീപിച്ചു

text_fields
bookmark_border
വരവര റാവുവിൻെറ ആരോഗ്യത്തിൽ ആശങ്ക; കുടുംബം മനുഷ്യാവകാശ കമീഷനെ സമീപിച്ചു
cancel
camera_alt???? ????????? ????? (???????). ???? ????

ന്യൂഡൽഹി: ജയിലിൽവെച്ച്​ കോവിഡ്​ ബാധിച്ച കവി വരവര റാവുവിൻെറ ആരോഗ്യത്തിൽ ആശങ്കയുള്ളതായി ദേശീയ മനുഷ്യാവകാശ കമീഷനോട് (എൻ.‌എച്ച്‌.ആർ.‌സി) കുടുംബം. തലോജ ജയിൽ അധികൃതരോ ചികിത്സിക്കുന്ന നാനാവതി ആശുപത്രിയോ അദ്ദേഹത്തിൻെറ ആരോഗ്യത്തെക്കുറിച്ച് ഒരു വിവരവും നൽകുന്നില്ലെന്ന്​ കമീഷനയച്ച കത്തിൽ കുടുംബം ചൂണ്ടിക്കാട്ടി. 

ഭീമ ​കൊ​േറഗാവ്​ സംഘർഷത്തിൻെറ പേരിൽ യു.എ.പി.എ ചുമത്തി ജയിലിലടച്ച ഇദ്ദേഹത്തിന്​ മഹാരാഷ്​ട്രയിലെ തലോജ ജയിലിൽവെച്ചാണ്​ ​കോവിഡ്​ ബാധിച്ചത്​. 80 വയസ്സുകഴിഞ്ഞ ഇദ്ദേഹം ആശുപത്രിയിൽ പരിചരണം ലഭിക്കാതെ ശോചനീയാവസ്​ഥയിൽ കഴിയുന്നത്​ മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. റാവുവിൻെറ ജീവൻ സംരക്ഷിക്കാൻ അടിയന്തിരമായി ഇടപെടണമെന്ന്​ ഭാര്യ ഹേമലത, മക്കളായ സഹജ, അനല, പവന എന്നിവർ കമീഷൻ അസി. രജിസ്ട്രാർ ദേബേന്ദ്ര കുന്ദ്രക്ക്​ എഴുതിയ കത്തിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്​ ഉടൻ തന്നെ ആശുപത്രി, ജയിൽ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകണമെന്നും ഇവർ അഭ്യർഥിച്ചു. 

‘‘അദ്ദേഹത്തിൻെറ അവസ്ഥയെക്കുറിച്ചോ നാനാവതി ആശുപത്രിയിലെ ചികിത്സയെക്കുറിച്ചോ ഒരു വിവരവും ഞങ്ങൾക്ക് കൈമാറുന്നില്ല. തലോജ ജയിലിൽനിന്ന് സ​​െൻറ്​ ജോർജ്ജ് ആശുപത്രിയിലും നാനാവതി ആശുപത്രിയിലും മാറ്റിയ ശേഷം എന്ത്​ ചികിത്സയാണ്​ നൽകുന്നതെന്ന്​ ഞങ്ങൾക്കറിയില്ല. കോവിഡ് പോസിറ്റീവ് ആണെന്ന്​ മാത്രമാണ്​ ഔ​േദ്യാഗികമായി അറിയിച്ചത്​’’ -കത്തിൽ വ്യക്​തമാക്കി.

വരവര റാവുവിൻെറ ആരോഗ്യസ്​ഥിതിയെ കുറിച്ച്​ ദിവസവും കുടുംബത്തിന് അറിയിപ്പ്​ നൽകാനും മെഡിക്കൽ രേഖകൾ ലഭ്യമാക്കാനും ആശുപത്രി അധികൃതരോട്​ നിർദേശിക്കണം. സ്വന്തംനിലക്ക്​ പ്രാഥമിക കൃത്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അദ്ദേഹത്തെ സഹായിക്കാൻ കുടുംബാഗത്തിന്​ അനുമതി നൽകണമെന്നും അവർ കമ്മീഷനോട് ആവശ്യപ്പെട്ടു.

പതിനഞ്ചോളം കവിതാ സമാഹാരങ്ങൾ രചിച്ച തെലുഗിലെ അറിയപ്പെടുന്ന കവിയാണ് വരവര റാവു. 2018ൽ ദലിത്​ സംഘടനകളുടെ ആഭിമുഖ്യത്തിൽ ഭീമാ കോറേഗാവ് വിജയത്തിൻെറ 200ാം വാർഷികാഘോഷം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ സംഘ്​ പരിവാർ ബന്ധമുള്ള സംഘടനകൾ ആഘോഷം അല​ങ്കോലപ്പെടുത്തി. തുടർന്ന്​ നടന്ന അക്രമങ്ങളിൽ പങ്കുണ്ടെന്നാരോപിച്ചാണ്​ വരവര റാവുവിനെ മഹാരാഷ്​ട്ര പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഹൈദരാബാദിലെ സ്വന്തം വസതിയിൽ നിന്നാണ് പൊലീസ് ഇദ്ദേഹത്തെ പിടികൂടിയത്​. ഭീമ കൊറേഗാവ്​ വാർഷികത്തോടനുബന്ധിച്ച്​ 2017 ഡിസംബർ 31ന് നടന്ന പരിപാടിയിൽ റാവു നടത്തിയ പ്രസംഗം പ്രകോപനപരമാണെന്നാരേവാപിച്ചാണ്​ കേസെടുത്തത്​. ഈ കേസിൽ ആനന്ദ് തെൽതുംബ്​ഡേ, വെർണൻ ഗോൺസാൽവസ്, സുരേന്ദ്ര ഗാഡ്​ലിങ്​, ഗൗതം നവ്​ലഖ തുടങ്ങിയ സാമൂഹ്യ, മന​ുഷ്യാവകാശ പ്രവർത്തകരും യു.എ.പി.എ ചുമത്തപ്പെട്ട്​ ജയിലിൽ കഴിയുകയാണ്​. എൻ.ഐ.എ ആണ്​ കേസ്​ അന്വേഷിക്കുന്നത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhima KoregaonVaravara Raocovid 19
News Summary - Varavara Rao family writes to NHRC
Next Story