Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജാമ്യവ്യവസ്​ഥകളിൽ...

ജാമ്യവ്യവസ്​ഥകളിൽ കുരുങ്ങി ആശുപത്രി വിടാനാകാതെ വരവര റാവു

text_fields
bookmark_border
Varavara Rao
cancel

മും​ബൈ: ഭീ​മ കൊ​റേ​ഗാ​വ്​ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യി ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ ശേ​ഷം ആ​റു മാ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം കി​ട്ടി​യെ​ങ്കി​ലും ജാ​മ്യ വ്യ​വ​സ്​​ഥ​ക​ളി​ൽ കു​രു​ങ്ങി പു​റ​ത്തു​ക​ട​ക്കാ​നാ​കാ​തെ തെ​ലു​ഗു ക​വി വ​ര​വ​ര റാ​വു.

ആ​രോ​ഗ്യാ​വ​സ്​​ഥ​യും പ്രാ​യാ​ധി​ക്യ​വും പ​രി​ഗ​ണി​ച്ച്​ തി​ങ്ക​ളാ​ഴ്​​ച​യാ​ണ്​ ബോം​ബെ ഹൈ​കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ജാ​മ്യ​വ്യ​വ​സ്​​ഥ​ക​ൾ റാ​വു​വി​ന്​ പ്ര​തി​കൂ​ല​മാ​വു​ന്നു.

50,000 രൂ​പ വീ​തം കെ​ട്ടി​വെ​ച്ച്​ ര​ണ്ട്​ ആ​ൾ ജാ​മ്യ​മെ​ന്ന വ്യ​വ​സ്​​ഥ​യാ​ണ്​ ആ​ദ്യം വി​ല​ങ്ങു ത​ടി​യാ​യ​ത്. ആ​ളെ കി​ട്ടാ​നി​ല്ല. ഇ​തോ​ടെ, ത​ൽ​കാ​ലം പ​ണം കെ​ട്ടാ​മെ​ന്നും ര​ണ്ടു മാ​സ​ത്തി​ന​കം ആ​ൾ​ജാ​മ്യ​ത്തി​ന്​ ആ​ളെ ക​ണ്ടെ​ത്താ​മെ​ന്നും പ​റ​ഞ്ഞ്​ ജാ​മ്യ വ്യ​വ​സ്​​ഥ​യി​ൽ ഇ​ള​വ്​ തേ​ടി റാ​വു​വി‍െൻറ അ​ഭി​ഭാ​ഷ​ക​ൻ വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ചു.

റാ​വു​വി‍െൻറ അ​പേ​ക്ഷ​യി​ൽ കൈ​യൊ​പ്പി​നാ​യി അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചെ​ന്നു കാ​ണാ​ൻ അ​ഭി​ഭാ​ഷ​ക​ൻ സ​ത്യ​നാ​രാ​യ​ണ​ന്​ വ്യാ​ഴാ​ഴ്​​ച കോ​ട​തി അ​നു​മ​തി​യും ന​ൽ​കി. റാ​വു​വി‍െൻറ കൈ​യൊ​പ്പോ​ടെ ഹ​ര​ജി വെ​ള്ളി​യാ​ഴ്​​ച സ​മ​ർ​പ്പി​ക്ക​ണം.

ഭീ​മ കൊ​റേ​ഗാ​വ്​ കേ​സ്​ ന​ട​ക്കു​ന്ന ന​ഗ​ര​ത്തി​ലെ എ​ൻ.െ​എ.​എ കോ​ട​തി പ​രി​ധി​യി​ൽ താ​മ​സി​ക്ക​ണ​മെ​ന്ന​താ​ണ്​ മ​റ്റൊ​രു വ്യ​വ​സ്​​ഥ. ജാ​മ്യ ക​ട​മ്പ ക​ട​ന്നാ​ലും വീ​ട്​ എ​ന്ന​ത്​ വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന്​ റാ​വു​വി‍െൻറ ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. റാ​വു​വി​ന്​ വീ​ട്​ ന​ൽ​കാ​ൻ ആ​ളു​ക​ൾ ത​യാ​റാ​കു​മോ എ​ന്ന​താ​ണ്​ മു​ഖ്യ ആ​ശ​ങ്ക. ന​ഗ​ര​ത്തി​ലെ ഭീ​മ​ൻ വാ​ട​ക​യാ​ണ്​ മ​റ്റൊ​ന്ന്. ജാ​മ്യ വ്യ​വ​സ്​​ഥ​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മേ റാ​വു​വി​നെ ആ​ശു​പ​ത്രി​യി​ൽ നി​ന്ന്​ കൊ​ണ്ടു​പോ​കാ​നാ​കൂ.

ഇ​തി​നി​ട​യി​ൽ, ജാ​മ്യ ഉ​ത്ത​ര​വി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ സ്​​പെ​ഷ്യ​ൽ ലീ​വ്​ പെ​റ്റീ​ഷ​ൻ ന​ൽ​കാ​ൻ​ കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി എ​ൻ.െ​എ.​എ അ​ഭി​ഭാ​ഷ​ക​ൻ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. ജാ​മ്യ വ്യ​വ​സ്​​ഥ​യി​ൽ ഇ​ള​വ്​ തേ​ടി​യു​ള്ള റാ​വു​വി‍െൻറ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കെ​യാ​ണ്​ എ​ൻ.െ​എ.​എ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Varavara Raobail conditionsactivist Varavara Rao
News Summary - Varavara Rao could not leave the hospital due to bail conditions
Next Story