Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാരാണസി സ്ഥാനാർഥിത്വം:...

വാരാണസി സ്ഥാനാർഥിത്വം: തേജ്​ ബഹാദൂറിൻെറ ഹരജി സുപ്രീംകോടതി തള്ളി

text_fields
bookmark_border
tej-bahadur-yadav
cancel

ന്യൂഡൽഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​െ​ര വാരാണസി ലോക്​സഭാ മണ്ഡലത്തിൽ സമർപ്പിച്ച നാമനിർദ േശ പത്രിക തെരഞ്ഞെടുപ്പ്​ കമീഷൻ തള്ളിയതിനെതിരെ മുൻ ബി.എസ്​.എഫ്​ ജവാനും സമാജ്​വാദി പാർട്ടി സ്ഥാനാർഥിയുമായ തേ​ജ ്​ ബ​ഹാ​ദൂ​ർ യാ​ദ​വിൻെറ ഹരജി സുപ്രീംകോടതി തള്ളി. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ്​ ഹരജി തള്ളിയത്​. കമീഷൻെറ നടപടി ഏകപക്ഷീയമാണെന്നായിരുന്നു തേജ്​ ബഹാദൂർ ഹരജിയിൽ ആരോപിച്ചത്​. എന്നാൽ ഹരജിയിൽ കഴമ്പില്ലെന്ന്​ കോടതി നിരീക്ഷിച്ചു.

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം അ​നു​സ​രി​ച്ച്​ അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക്​ വി​ധേ​യ​നാ​യ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്​​ഥ​ന്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നാ​വി​െ​ല്ല​ന്ന്​ വ്യ​ക്ത​മാ​ക്കി​യാ​ണ്​ മേ​യ്​ ഒ​ന്നി​ന്​ വ​ര​ണാ​ധി​കാ​രി തേ​ജ്​ ബ​ഹാ​ദൂ​റി​ൻ​റ പ​ത്രി​ക ത​ള്ളി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ നി​ഷ്​​ക​ർ​ഷി​ച്ച സാ​ക്ഷ്യ​പ​ത്രം ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും​ വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചി​രു​ന്നു. ഭ​ര​ണ​കൂ​ട​ത്തോ​ടു​ള്ള അ​നു​സ​ര​ണ​ക്കേ​ടോ അ​ഴി​മ​തി​യോ മൂ​ല​മ​ല്ല പു​റ​ത്താ​ക്ക​പ്പെ​ട്ട​ത്​ എ​ന്നാ​ണ്​ സാ​ക്ഷ്യ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കേ​ണ്ട​ത്. ഇത്​ തേജ്​ ബഹാദൂർ സമർപ്പിച്ചിട്ടില്ലെന്നും വരണാധികാരി വ്യക്തമാക്കിയിരുന്നു. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക്കൊ​പ്പം ​ൈസ​ന്യ​ത്തി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി​യ ഉ​ത്ത​ര​വ്​ സ​മ​ർ​പ്പി​ച്ചി​രു​ന്നു​വെ​ന്നാണ്​​ തേ​ജ്​ ബ​ഹാ​ദൂ​ർ പ്രതികരിച്ചത്​.

ഏ​പ്രി​ൽ 30ന്​ ​ൈ​വ​കീ​ട്ടാ​ണ്​ സാ​ക്ഷ്യ​പ​ത്രം ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ വ​ര​ണാ​ധി​കാ​രി നോ​ട്ടീ​സ്​ ന​ൽ​കി​യ​തെ​ന്നും പി​റ്റേ​ന്ന്​ രാ​വി​ലെ 11 മ​ണി​ക്കു ത​ന്നെ ഹാ​ജ​രാ​ക്കാ​ൻ പ​റ​ഞ്ഞ​ത്​ ബോ​ധ​പൂ​ർ​വം പ​ത്രി​ക ത​ള്ളാ​നു​ള്ള നീ​ക്ക​മാ​യി​രു​ന്നു​വെ​ന്നും മു​ൻ സൈ​നി​ക​ൻ ആരോപിച്ചിരുന്നു.

ൈസ​നി​ക​രു​ടെ ഭ​ക്ഷ​ണം മോ​ശ​മാ​ണെ​ന്ന്​ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രാ​തി​പ്പെ​ട്ട​തി​നാ​ണ്​ അ​തി​ർ​ത്തി ര​ക്ഷാ​സേ​ന (ബി.​എ​സ്.​എ​ഫ്)​യി​ൽ​നി​ന്ന്​ ബഹാദൂറിനെതിരെ ന​ട​പ​ടി​യു​ണ്ടാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:varanasiTej Bahadur Yadavmalayalam newsSP Candidatesupreme court
News Summary - varanasi; Supreme Court dismisses plea of former BSF constable and SP candidate Tej Bahadur Yadav -india news
Next Story