Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർപോർട്ടിലെത്തിയത് നാല് മണിക്കൂർ മുമ്പ്; രണ്ടെണ്ണം അടിച്ച് പാർക്കിങ്ങിൽ 'ഹാപ്പി സ്ലീപ്', എഴുന്നേറ്റപ്പോൾ വിമാനം ദുബൈയിൽ

text_fields
bookmark_border
Lal Bahadur Shastri International Airport Varanasi parking area where NRI passenger missed Dubai flight
cancel

വാരാണസി: ദുബൈയിലേക്ക് പോകാൻ വിമാനത്താവളത്തിൽ മണിക്കൂറുകൾക്ക് മുമ്പേ എത്തിയ പ്രവാസിക്ക് മദ്യപിച്ച് ലഹരിമൂത്ത് പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങിയതിനെ തുടർന്ന് വിമാനം നഷ്ടമായി. ഗൊരാഖ്പൂർ സ്വദേശിയായ ഭൂഷൺ കുമാറിനാണ് ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് അമളി പിണഞ്ഞത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിലേക്ക് പോകാനാണ് ഭൂഷൺ എത്തിയത്. രാത്രി 9.05-നുള്ള വിമാനത്തിനായി വൈകിട്ട് 5.30-ഓടെ തന്നെ, ഏകദേശം നാല് മണിക്കൂർ മുമ്പേ ഇയാൾ വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാൽ ടെർമിനലിനുള്ളിലേക്ക് കയറി ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കുന്നതിന് പകരം ഇയാൾ നേരെ പാർക്കിങ് ഏരിയയിലേക്ക് കടക്കുകയായിരുന്നു. അവിടെ വെച്ച് നന്നായി മദ്യപിച്ച ഭൂഷൺ ലഹരിയുടെ പുറത്ത് പാർക്കിങ് ലോട്ടിൽ തന്നെ കിടന്നുറങ്ങി.

പാർക്കിങ് ഏരിയയിൽ ഒരാൾ ദീർഘനേരമായി ബോധമില്ലാതെ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ജീവനക്കാരാണ് അടുത്തേക്ക് ചെന്ന് പരിശോധിച്ചത്. ഇയാൾ കടുപ്പത്തിൽ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലായതോടെ സെക്യൂരിറ്റി ജീവനക്കാർ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു.

എന്നാൽ പൊലീസെത്തി ഇയാളെ ഉണർത്തുമ്പോഴേക്കും വിമാനം പറന്നുയർന്നിരുന്നു. ഒടുവിൽ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിച്ച് വൈദ്യപരിശോധന നടത്തി. വിമാനത്താവളത്തിൽ ഇയാൾക്കൊപ്പം ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. തുടർന്ന് പൊലീസ് ഗൊരാഖ്പൂരിലുള്ള കുടുംബാംഗങ്ങളെ വിവരമറിയിക്കുകയായിരുന്നു. കൃത്യസമയത്ത് എയർപോർട്ടിൽ എത്തിയിട്ടും രണ്ടെണ്ണം അടിച്ച് പാർക്കിങ്ങിൽ കിടന്നുറങ്ങിയതോടെ ഭൂഷണിന്റെ ദുബായ് യാത്രയും അനിശ്ചിതത്വത്തിലായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Reached Varanasi Airport 4 Hours Early, Drunk Passenger Sleeps in Parking and Misses Dubai Flight
Next Story