Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെമുവിന് പകരം എ.സി ഉൾപ്പടെയുള്ള സൗകര്യങ്ങളുമായി ​വന്ദേ മെട്രോയെത്തുന്നു; കേരളത്തിൽ സാധ്യത ഈ റൂട്ടുകളിൽ

text_fields
bookmark_border
മെമുവിന് പകരം എ.സി ഉൾപ്പടെയുള്ള സൗകര്യങ്ങളുമായി ​വന്ദേ മെട്രോയെത്തുന്നു; കേരളത്തിൽ സാധ്യത ഈ റൂട്ടുകളിൽ
cancel

മെമു ട്രെയിനുകൾക്ക് പകരക്കാരനായി എത്തുന്ന വന്ദേ മെട്രോയുടെ പരീക്ഷണയോട്ടം പൂർത്തിയായി. ചെന്നൈയിലാണ് കഴിഞ്ഞ ദിവസം പരീക്ഷണയോട്ടം വിജയകരമായി പൂർത്തീകരിച്ചത്. 120 കിലോ മീറ്റർ വരെ വേഗതയിലാണ് ട്രെയിൻ പരീക്ഷണയോട്ടം നടത്തിയത്.

12 കോച്ചുകളായിരിക്കും വന്ദേ മെട്രോയിലുണ്ടാവുക. നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാവും സർവീസ് നടത്തുക. 150 മുതൽ 200 കിലോ മീറ്റർ വരെ ദൈർഘ്യമുള്ള റൂട്ടുകളിലാവും ഇത് ഉപയോഗിക്കുക. വന്ദേ മെട്രോയുടെ ആദ്യ സർവീസ് മുംബൈയിലായിരിക്കും നടക്കുക.

പെരമ്പൂർ ഇ​ന്റഗ്രൽ കോച്ച് ഫാക്ടറിയിൽ വന്ദേ മെട്രോ കോച്ചുകളുടെ നിർമാണം പുരോഗമിക്കുകയാണ്. വൈകാതെ വിവിധ സോണുകൾക്ക് എത്ര വന്ദേ മെട്രോ കോച്ചുകൾ നൽകണമെന്നതിൽ തീരുമാനമുണ്ടാകും.

കേരളത്തിൽ എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗലാപുരം, തിരുവനന്തപുരം-എറണാകുളം റൂട്ടുകളാണ് സർവീസിനായി പരിഗണിക്കുന്നത്.

വന്ദേ ​മെട്രോയുടെ ഓരോ കോച്ചിലും 200 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. മണിക്കൂറിൽ 130 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. ഓട്ടോമാറ്റിക് വാതിലുകൾ, മെച്ചപ്പെട്ട ടോയ്‍ലറ്റ് സൗകര്യങ്ങൾ ഇൻഫോടെയിൻമെന്റ് സിസ്റ്റം തുടങ്ങിയ സൗകര്യങ്ങൾ വന്ദേ മെട്രോ വാഗ്ദാനം ചെയ്യുന്നുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vande Metro replaces MEMU with amenities including AC; These routes are possible in Kerala
Next Story