വിജയിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യം വന്ദേമാതരം; സുവേന്ദുവിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആലപിച്ചില്ല
text_fieldsകേന്ദ്ര ആഭ്യന്തര മന്ത്രാലയം വന്ദേ മാതരത്തിന് ദേശീയ ഗാനത്തിന്‍റെ തുല്യ പദവി നൽകണമെന്ന നിർദേശം പുറപ്പെടുവിച്ചതിനു പിന്നാലെ ഇന്ന് തമിഴ്നാട്ടിലെ വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേ മാതരം ആലപിച്ചിരുന്നു. എന്നാൽ മെയ് ഒമ്പതിന് ബംഗാളിലെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ വന്ന ബി.ജെ.പി സർക്കാരിന്‍റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേ മാതരം ആലപിച്ചിരുന്നില്ല.
പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറെ വിവാദമായ രാഷ്ട്രീയ വിഷയമായിരുന്നു വന്ദേ മാതരത്തിന് ദേശീയ ഗാനത്തിന്‍റെ തുല്യ പദവി നൽകുവാനുള്ള തീരുമാനം. ബി.ജെ.പി നേതൃത്വത്തിന്‍റെ മുൻനിര നേതാക്കളായ നരേന്ദ്ര മോദിയും അമിത്ഷായുമുൾപ്പെടെ ഉള്ളവർ പങ്കെടുത്ത ചടങ്ങായിരുന്നിട്ടും വന്ദേ മാതരം ആലപിക്കാഞ്ഞത് ഇപ്പോൾ ശ്രദ്ധയാകർഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

