ബംഗാളിൽ മദ്റസകളിലും വേന്ദമാതരം നിർബന്ധം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂളുകൾക്ക് പിന്നാലെ മദ്റസകളിലും വേന്ദമാതരം നിർബന്ധമാക്കി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.െജ.പി സർക്കാർ. മദ്റസകളിലെ പ്രഭാത അസംബ്ലികളിൽ പതിവ് പ്രാർഥനക്കൊപ്പം വന്ദേമാതരം പൂർണമായി ആലപിക്കണമെന്നാണ് സംസ്ഥാന മദ്റസ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നിർേദശം നൽകിയിരിക്കുന്നത്.
സർക്കാറിന്റെ മാതൃകാ മദ്റസകൾ, സർക്കാർ സഹായമുള്ള മദ്റസകൾ, അംഗീകൃത ശിശുശിക്ഷ കേന്ദ്രങ്ങൾ, മാധ്യമിക് ശിക്ഷ കേന്ദ്രങ്ങൾ, ന്യൂനപക്ഷ കാര്യ, മദ്റസ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അംഗീകൃത അൺ എയ്ഡഡ് മദ്റസകൾ എന്നിവക്കും നിർദേശം ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.
ഇതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേയ് 13ന് നൽകിയ ഉത്തരവിലുണ്ട്. എല്ലാ സ്കൂളുകളിലും വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി ഒരാഴ്ച കഴിഞ്ഞാണ് മദ്റസ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ഉത്തരവ്. വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിൽ അസംബ്ലി രീതികളിൽ ഏകീകരണം കൊണ്ടുവരുകയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് ന്യൂനപക്ഷ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

