Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ ഗാനത്തിനൊപ്പം വന്ദേമാതരത്തിനും തുല്യപദവി നൽകാൻ കേന്ദ്ര സർക്കാർ; രാജ്യസഭയിൽ ഭേദഗതി ബിൽ അവതരിപ്പിച്ചു

text_fields
bookmark_border
ദേശീയ ഗാനത്തിനൊപ്പം വന്ദേമാതരത്തിനും തുല്യപദവി നൽകാൻ കേന്ദ്ര സർക്കാർ; രാജ്യസഭയിൽ ഭേദഗതി ബിൽ അവതരിപ്പിച്ചു
cancel

ന്യൂഡൽഹി: വന്ദേമാതരം ആലപിക്കുന്നത് മനഃപൂർവം തടസ്സപ്പെടുത്തുന്നവർക്കും അപമാനിക്കുന്നവർക്കുമെതിരെ ക്രിമിനൽ നടപടികൾ വ്യവസ്ഥ ചെയ്യുന്ന 'പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഓണർ (ഭേദഗതി) ബിൽ, 2026' കേന്ദ്ര സർക്കാർ രാജ്യസഭയിൽ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി അവതരിപ്പിച്ച ബില്ലിലൂടെ 1971-ലെ ദേശീയ ബഹുമാന നിയമം ഭേദഗതി ചെയ്ത് ദേശീയ ഗാനത്തിനൊപ്പം വന്ദേമാതരത്തിനും തുല്യ പദവി നൽകാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

വന്ദേമാതരത്തിന് അർഹമായ ആദരവ് ഉറപ്പാക്കാൻ ബിൽ അത്യന്താപേക്ഷിതമാണെന്ന് ബി.ജെ.പി എം.പി സഞ്ജയ് സേത്ത് പാർലമെന്‍റിൽ പറഞ്ഞപ്പോൾ, ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് ബില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം എം.പി ജോൺ ബ്രിട്ടാസ് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചപ്പോൾ, നിലവിലെ സമരങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമമെന്ന് സി.പി.ഐ എം.പി പി. സന്തോഷ് കുമാറും ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങും ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - VANDE MATARAM BILL: Centre seeks equal legal status for National Song
Next Story