Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇളകിവന്ന തേനീച്ചക്കൂട്ടം വന്ദേഭാരത് എക്സ്പ്രസ്സിലേക്ക് ഇരച്ചുകയറി; 14ഓളം യാത്രക്കാർക്ക് പരിക്ക്

text_fields
bookmark_border
ഇളകിവന്ന തേനീച്ചക്കൂട്ടം വന്ദേഭാരത് എക്സ്പ്രസ്സിലേക്ക് ഇരച്ചുകയറി; 14ഓളം യാത്രക്കാർക്ക് പരിക്ക്
cancel
camera_altപ്രതീകാത്മക ചിത്രം

ഭോപ്പാൽ: ഇളകിവന്ന തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിനിലുണ്ടായിരുന്ന 14 പേർക്ക് പരിക്ക്. മധ്യപ്രദേശിലെ ഖജുരാഹോ റെയിൽവേ സ്റ്റേഷനിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഖജുരാഹോയിൽ നിന്ന് ഹസ്റത്ത് നിസാമുദ്ദീനിലേക്ക് പുറപ്പെടാൻ തയാറെടുക്കുകയായിരുന്ന 22469ാം നമ്പർ വന്ദേഭാരത് ട്രെയിനിന്റെ എക്സിക്യൂട്ടിവ് ക്ലാസ് എ2 കോച്ചിലും പരിസരത്തുമാണ് ആക്രമണമുണ്ടായത്. ചില യാത്രക്കാര്‍ കോച്ചിലെ ശുചിമുറിയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും തേനീച്ചയുടെ കുത്തേറ്റു.

പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന തേനീച്ചക്കൂട് നിർമാണ ജോലികൾക്കിടയിൽ അബദ്ധത്തിൽ ഇളകിയതാണ് സംഭവത്തിന് കാരണം. തേനീച്ചകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ യാത്രക്കാർ പരിഭ്രാന്തരായി കോച്ചുകളിലേക്ക് ഓടിക്കയറിയെങ്കിലും, പ്രാണികളും അകത്തേക്ക് കടന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കി. കോച്ചിനുള്ളിൽ വെച്ചും യാത്രക്കാർക്ക് കുത്തേറ്റു. മുഖത്തും കഴുത്തിലും കടിയേറ്റ് നിരവധി പേർക്ക് നീർവീക്കമുണ്ടായി. പരിഭ്രാന്തിക്കിടയിൽ ഒരു വയോധികയുടെ ആരോഗ്യനില വഷളാകുകയും ചെയ്തു.

യാത്രക്കാർ ബെഡ്ഷീറ്റുകൾ കൊണ്ടും മറ്റും മുഖം മൂടിയാണ് തേനീച്ചകളിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. ട്രെയിൻ പ്ലാറ്റ്‌ഫോം വിട്ടെങ്കിലും ഓൺബോർഡ് ജീവനക്കാർക്ക് കാര്യമായ സഹായം നൽകാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഉത്തർപ്രദേശിലെ ലളിത്പൂർ സ്റ്റേഷനിലും, പിന്നീട് ജാൻസി സ്റ്റേഷനിലും മെഡിക്കൽ സംഘം എത്തി പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ നൽകി. ഗ്വാളിയോറിലേക്ക് യാത്ര ചെയ്യേണ്ടവർക്കും ആവശ്യമായ വൈദ്യസഹായം ഒരുക്കിയിരുന്നു. സംഭവത്തിൽ നോർത്ത് സെൻട്രൽ റെയിൽവേയുടെ ഝാൻസി ഡിവിഷൻ വക്താവ് മനോജ് കുമാർ സിങ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vande Bharat Express Bee Attack: 14 Passengers Injured in Madhya Pradesh
Next Story