ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജ് ചാപ്പലിൽ വർഗീയ ചുവരെഴുത്ത്
text_fieldsന്യൂഡല്ഹി: ഡൽഹി സർവകലാശാലക്കു കീഴിലുള്ള സെൻറ് സ്റ്റീഫൻസ് കോളജിെൻറ ചാപ്പലിൽ വർഗീയ വിേദ്വഷം പരത്തുന്ന ചുവരെഴുത്ത്. പ്രധാന വാതിലിലും ചാപ്പലിനു പുറത്തെ കുരിശിലുമാണ് വിവാദ എഴുത്തുകൾ കണ്ടത്. മന്ദിര് യഹി ബനേഗ (ക്ഷേത്രം ഇവിടെ പണിയും) എന്നാണ് ചാപ്പലിെൻറ വാതിലിൽ ഉള്ളത്. കുരിശില് ‘ഒാം’ എഴുതി. ഒപ്പം ‘െഎ ആം ഗോയിങ് ടു ഹെല് (ഞാന് നരകത്തിലേക്കു പോകുന്നു) എന്നും എഴുതിവെച്ചു. വെള്ളിയാഴ്ചയാണ് ഇത് ശ്രദ്ധയില് പെട്ടത്.
അവധിസമയമായതിനാൽ കോളജിൽ പതിവു ക്ലാസുകളില്ല. പ്രാക്ടിക്കല് പരീക്ഷക്കെത്തിയ വിദ്യാര്ഥികളാണ് കോളജ് അധികൃതരുടെ ശ്രദ്ധയില്പെടുത്തിയത്. കോളജിലെ ഉദ്യോഗസ്ഥര് പിന്നീട് എഴുത്ത് മായ്ച്ചു. സെൻറ് സ്റ്റീഫന്സ് കോളജില് മതവിദ്വേഷം പരത്തുന്ന തരത്തിലുള്ള ചുവരെഴുത്തുകള് നടത്തിയതിനെ എൻ.എസ്.യു.െഎ അപലപിച്ചു. ബി.ജെ.പിയുടെ വിദ്യാര്ഥിസംഘടന എ.ബി.വി.പിയും അപലപിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
