Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹാരാഷ്ട്രയിൽ പ്രകാശ്...

മഹാരാഷ്ട്രയിൽ പ്രകാശ് അംബേദ്കറിന്‍റെ പിന്തുണ കോൺഗ്രസ് സ്ഥാനാർഥികൾക്ക്

text_fields
bookmark_border
Prakash Ambedkar
cancel

മും​ബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കർ നയിക്കുന്ന വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഘാ​ഡിയുടെ (വി.​ബി.​എ) പിന്തുണ കോൺഗ്രസിന്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിലാണ് പ്രകാശ് അംബേദ്കർ പിന്തുണ അറിയിച്ചത്.

മഹാരാഷ്ട്രയിൽ കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്ന ഏഴ് സീറ്റുകളിലാണ് വ​ഞ്ചി​ത്​ ബ​ഹു​ജ​ൻ അ​ഘാ​ഡി പൂർണ പിന്തുണ പ്രഖ്യാപിച്ചത്. മ​ഹാ വി​കാ​സ് അ​ഘാ​ഡി (എം.​വി.​എ) സഖ്യത്തിന്‍റെ ഭാഗമായി​ ഏഴ് സീറ്റുകളാണ് കോൺഗ്രസിന് ലഭിച്ചത്.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത്​ ജോ​ഡോ ന്യാ​യ്​ യാ​ത്ര​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വേ​ദി പ​ങ്കി​ട്ടെ​ങ്കി​ലും മ​ഹാ വി​കാ​സ് അ​ഘാ​ഡിയു​ടെ സീ​റ്റ്​ വി​ഭ​ജ​ന ച​ർ​ച്ച​യി​ൽ പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ ഒ​ഴി​ഞ്ഞു​മാ​റിയിരുന്നു. പ്ര​കാ​ശി​ന്റെ ത​ട്ട​ക​മാ​യ അ​കോ​ല ഉ​ൾ​പ്പെ​ടെ നാ​ല്​ സീ​റ്റു​ക​ൾ വി.​ബി.​എ​ക്ക്​ ന​ൽ​കാ​ൻ എം.​വി.​എ സന്നദ്ധത അറിയിച്ചിരുന്നു.

ഞാ​യ​റാ​ഴ്ച രാ​ഹു​ൽ ഗാ​ന്ധി​ക്ക് മു​ന്നി​ൽ ശി​വ​ജി പാ​ർ​ക്കി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലും പി​ടി​കൊ​ടു​ത്തി​രുന്ന പ്ര​കാ​ശ്​ അം​ബേ​ദ്​​ക​ർ, ഒ​റ്റ​ക്കാ​യാ​ലും ഒ​രു​മി​ച്ചാ​യാ​ലും ബി.​ജെ.​പി​ക്കെ​തി​രെ പൊ​രു​തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യാ​ണ്​ ചൂണ്ടിക്കാട്ടിയത്.

അ​തേ​സ​മ​യം, പ്ര​കാ​ശി​ന്റെ സ​ഹോ​ദ​ര​നും ദ​ലി​ത്​ നേ​താ​വു​മാ​യ ആ​ന​ന്ദ്​​രാ​ജ്​ അം​ബേ​ദ്​​ക​റു​മാ​യി എ​ൻ.​സി.​പി സ്ഥാ​പ​ക​ൻ ശ​ര​ദ്​ പ​വാ​ർ ച​ർ​ച്ച ന​ട​ത്തു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ദ​ലി​ത്​ വോ​ട്ടു​ക​ൾ ചി​ത​റി​പ്പോ​കാ​തി​രി​ക്കാ​നു​ള്ള ആ​സൂ​ത്ര​ണ​മാ​ണ്​ ന​ട​ക്കു​ന്ന​ത്.

ദ​ലി​തു​ക​ൾ​ക്കി​ട​യി​ൽ ബി.​ജെ.​പി​യോ​ട്​ അ​ക​ൽ​ച്ച കൂ​ടു​ന്ന​താ​യി പ്ര​മു​ഖ ദ​ലി​ത്​ എ​ഴു​ത്തു​കാ​ര​ൻ അ​ർ​ജു​ൻ ഡാ​ൻ​ഗ​ലെ പ​റ​യു​ന്നു. ബി.​ജെ.​പി​യു​ടെ തു​ട​ർ ഭ​ര​ണം ഭ​ര​ണ​ഘ​ട​ന​ക്ക്​ ഭീ​ഷ​ണി​യാ​ണെ​ന്ന്​ ദ​ലി​ത​രി​ൽ തി​രി​ച്ച​റി​വു​ള്ള​താ​യാ​ണ്​ അ​ദ്ദേ​ഹ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prakash AmbedkarCongressLok sabha elections 2024Vanchit Bahujan Aaghadi
News Summary - Vanchit Bahujan Aaghadi (VBA) president Prakash Ambedkar support to Congress Candidates
Next Story