തിരുവനന്തപുരം: മോട്ടോർവാഹനനിയമം, കേന്ദ്ര മോട്ടോർ വാഹനചട്ടം 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്നസ്, പെർമിറ്റ്, ലൈസൻസ്, രജിസ്ട്രേഷൻ രേഖകളുടെയും മറ്റ് ബന്ധപ്പെട്ട രേഖകളുടെയും കാലാവധി 2020 ഡിസംബർ 31 വരെ നീട്ടാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.
എല്ലാത്തരത്തിലുമുള്ള പെർമിറ്റുകൾ, ഫിറ്റ്നസ്, ലൈസൻസ്, രജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച രേഖകളും മറ്റ് രേഖകളും സെപ്റ്റംബർ 30 വരെ സാധുവായി കണക്കാക്കും. 2020 ഫെബ്രുവരി ഒന്ന് മുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിൽ കാലഹരണപ്പെടുകയും ലോക്ഡൗൺ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും 2020 ഡിസംബർ 31 വരെ സാധുവായിരിക്കും.