Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാജുഭായി വാല കർണാടക...

വാജുഭായി വാല കർണാടക രാജ്​ഭവൻ വിടുന്നു; ഇനി മാർഗദർശക്​ മണ്ഡലിൽ

text_fields
bookmark_border
vajubhai vala
cancel
camera_alt

സ്ഥാനമൊഴിയുന്ന കർണാടക ഗവർണർ വാജുഭായി വാല നിയമസഭ സ്പീക്കർ വിശേശ്വര െ ഹഗ്ഡെ കാഗേരി, മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ എന്നിവർക്കൊപ്പം (ഫയൽ ചിത്രം)

ബംഗളൂരു: സംഭവബഹുലമായ ഒൗദ്യോഗിക ജീവിതത്തിന്​ ശേഷം കർണാടക ഗവർണർ വാജുഭായി വാല ബംഗളൂരുവിലെ രാജ്​ഭവ​െൻറ പടിയിറങ്ങുന്നു. നിയുക്ത ഗവർണർ താവർചന്ദ്​ ഗഹ്​ലോട്ട്​ ഞായറാഴ്​ച ചുമതലയേൽക്കും. 2014 ജൂണിൽ എച്ച്​.ആർ ഭരദ്വാജ്​ ഗവർണർ പദവിയൊഴിഞ്ഞശേഷം തമിഴ്​നാട്​ ഗവർണർ കെ. റോസയ്യക്കായിരുന്നു കർണാടകയുടെ അഡീഷനൽ ചുമതല. റോസയ്യയിൽനിന്ന്​ 2014 സെപ്​തംബർ ഒന്നിന്​ വാജുഭായി വാല ചുമതല ഏറ്റെടുക്കുകയായിരുന്നു. 2019 ആഗസ്​റ്റിൽ അദ്ദേഹത്തി​െൻറ കാലാവധി പൂർത്തിയായിരുന്നെങ്കിലും കേന്ദ്രം ചുമതല നീട്ടിനൽകി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്​തനായി അറിയപ്പെടുന്ന വാജുഭായി വാല മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിലെ ധനമന്ത്രിയായിരുന്നു. 2013 ജനുവരിയിൽ സ്​പീക്കറായി. പിറ്റേവർഷം കർണാടകയിൽ ഗവർണറായി ചുമതലയേൽക്കുകയും ​െചയ്​തു. മൂന്നു സർക്കാറുകൾക്കൊപ്പം വാജുഭായി വാലക്ക്​ ഗവർണറെന്ന നിലയിൽ പ്രവർത്തിക്കാനായി​. 2013ൽ സിദ്ധരാമയ്യയുടെ സേതൃത്വത്തിലുള്ള കോൺഗ്രസ്​ സർക്കാറിന്​ പുറമെ, 2018ൽ കുമാരസ്വാമി മുഖ്യമന്ത്രിയായ സഖ്യസർക്കാറും 2019ൽ ബി.എസ്​. യെദിയൂരപ്പ മുഖ്യമന്ത്രിയായി ബി.ജെ.പി സർക്കാറുമാണ്​ അധികാരമേറ്റത്​.

2018ലെ നിയമസഭ തെരഞ്ഞെടുപ്പ്​ ഫലത്തിന്​ പിന്നാലെ നാടകീയ സംഭവങ്ങൾ അരങ്ങേറിയപ്പോൾ പദവി മറന്ന്​ ബി.ജെ.പിക്കൊപ്പംനിന്ന വാജുഭായി വാലക്ക്​ സുപ്രീംകോടതിയിൽനിന്ന്​ തിരിച്ചടി ലഭിച്ചത്​ അദ്ദേഹത്തി​െൻറ ഒൗദ്യോഗിക ജീവിതത്തിലെ മറക്കാനാവാത്ത സംഭവമാണ്​. 2018ൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്​, ബി.ജെ.പി, ജെ.ഡി-എസ്​ എന്നിവയിൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതിരുന്നപ്പോൾ കോൺഗ്രസ്​- ജെ.ഡി-എസ്​ സഖ്യത്തെ മറികടന്ന്​ സർക്കാർ രൂപവത്​കരിക്കാൻ ബി.ജെ.പിയെ ഗവർണർ ക്ഷണിച്ചതും ഭൂരിപക്ഷം തെളിയിക്കാനെന്ന പേരിൽ കുതിരക്കച്ചവടത്തിന്​ അവസരമൊരുക്കി 18 ദിവസം സമയമനുവദിച്ചതും വിവാദമായിരുന്നു.

ഗവർണറുടെ അനീതിക്കെതിരെ കോൺഗ്രസും ജെ.ഡി-എസും സുപ്രീംകോടതിയെ സമീപിക്കുകയും യെദിയൂരപ്പക്ക്​ ഭൂരിപക്ഷം തെളിയിക്കാൻ ​െവറും മൂന്നുദിവസമാക്കി പരമോന്നത കോടതി ചുരുക്കുകയും ചെയ്​തു. ഭൂരിപക്ഷം തെളിയിക്കാനാവാതെ യെദിയൂരപ്പ മുഖ്യമന്ത്രി സ്​ഥാനം രാജിവെക്കുകയും സഖ്യത്തി​െൻറ മുഖ്യമന്ത്രിയായി കുമാരസ്വാമി അധികാരമേൽക്കുകയും ചെയ്​തു. തുടർന്ന്​ സഖ്യസർക്കാറിനെ വീഴ്​ത്താൻ ബി.ജെ.പി ഒളിഞ്ഞും തെളിഞ്ഞും നടത്തിയ ശ്രമങ്ങൾക്ക്​ വാജുഭായി വാല ചൂട്ടുപിടിച്ചതും ഒാപറേഷൻ താമരക്ക്​ പിന്നാലെ സഖ്യസർക്കാർ വിശ്വാസവോട്ട്​ തേടുന്ന സന്ദർഭത്തിലടക്കം തുടർച്ചയായി സഭാ നടപടികളിൽ ഇടപെട്ടതും ഗവർണറുടെ പദവിക്ക്​ കളങ്കമുണ്ടാക്കി.

ഗവർണർ വെറും 'ഗുജറാത്ത്​ വ്യവസായി' മാത്രമായെന്ന രൂക്ഷ വിമർശനവും പ്രതിപക്ഷമുയർത്തി. വാജുഭായി വാലയുടെ സംഭവബഹുലമായ ഒൗദ്യോഗിക ജീവിതത്തിനുകൂടിയാണ്​ ഇതോടെ വിരാമമാവുന്നത്​. ബി.ജെ.പിയിൽ ഏറ്റവും മുതിർന്ന നേതാക്കളുടെ സ്​ഥാനമായ മാർഗദർശക്​ മണ്ഡലിലേക്കാണ്​ 84 കാരനായ വാജുഭായിവാലയുടെ മടക്കവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vajubhai vala
Next Story