Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​ലൈജ്ഞർ എ​െൻറ...

ക​ലൈജ്ഞർ എ​െൻറ വഴികാട്ടി 

text_fields
bookmark_border
ക​ലൈജ്ഞർ എ​െൻറ വഴികാട്ടി 
cancel

രാഷ്​ട്രീയ പോരാട്ടക്കളത്തിൽ ത​​​​െൻറ ജ്യേഷ്​ഠ സഹോദരനായിരുന്നു കലൈജ്ഞർ. 11 ദിവസത്തെ ആശുപത്രി വാസത്തിനിടെ ഏറിയ സമയവും അദ്ദേഹത്തി​​​​െൻറ ആരോഗ്യസ്​ഥിതി നേരിട്ടറിയാൻ ആശുപത്രിയിൽ ചെലവിടാനായത്​ ജന്മപുണ്യമായാണ്​ കരുതുന്നത്​. വിതുമ്പലോടെ അല്ലാതെ ഇൗ നിമിഷം  അദ്ദേഹത്തെക്കുറിച്ച്​ ഒരു വാക്ക്​ പറയാൻ എനിക്കാവില്ല. 

29 വർഷം താൻ കരുണാനിധിയുടെ നിഴലായി പ്രവർത്തിച്ചു. അക്കാലത്ത്​ കലൈജ്ഞറുടെ മീതെ തുരുമ്പു​പോലും വീഴാതെ കാവലാളായി നില​െകാണ്ടത്​ അഭിമാനമായി കരുതുന്നു. കരുണാനിധിക്ക്​ നൽകിയ ഉറപ്പ്​ താൻ പാലിക്കും. ദ്രാവിഡ പ്രസ്​ഥാനത്തിന്​ വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ ഒറ്റക്കെട്ടായി പോരാടും. ഡി.എം.കെയെ അധികാരത്തിലേറാൻ പ്രയത്​നിച്ച്​ എം.കെ. സ്​റ്റാലിനെ മുഖ്യമന്ത്രിയാക്കുമെന്നാണ്​ കരുണാനിധിക്ക്​ നൽകിയ വാക്ക്​.

യുദ്ധക്കളത്തിൽ സേനാവ്യൂഹത്തെ തകർത്ത്​ മുന്നേറാൻ മാത്രമാണ്​ അഭിമന്യുവിനെ​ ശ്രീകൃഷ്​ണൻ പഠിപ്പിച്ചത്​. എന്നാൽ, വ്യൂഹത്തിനകത്ത്​ അകപ്പെട്ടാൽ പുറത്തുവരാനുള്ള തന്ത്രങ്ങൾ ഉപദേശിച്ചിരുന്നില്ല. എന്നാൽ, കലൈജ്ഞർ തന്നെ​ അക​ത്തേക്ക്​​ മുന്നേറാനും പുറത്തേക്ക്​ കടന്നുവരാനും പഠിപ്പിച്ചു. പോട്ട നിയമപ്രകാരം ജയിലിൽ കഴിയവെ ഡി.എം.കെയുടെ മുഖപത്രമായ ‘മുരശൊലി’യിൽ: ധീരൻ നീ- വീരൻ നീ, ദിക്കെട്ടും പരവിടട്ടും, തീ കാട്ടുക്കുള്ളെയും, ​ത​​​െൻറലായ്​ ഉലവിടും ത്യാഗി നീ’ എന്ന കവിതശകലത്തിലൂടെ അഭിനന്ദിച്ചു. ഒരുഘട്ടത്തിൽ തന്നെ ചെഗു​േവരയോട്​ ഉപമിച്ച്​ കരുണാനിധി സംസാരിച്ചതും മറക്കാനാവില്ല. 

തയാറാക്കിയത്​: കെ. രാജേന്ദ്രൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vaikonalayalam newsKarunanidhi death
News Summary - Vaiko On Kalaignar - India News
Next Story