Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുജറാത്തിൽ മസ്​ജിദിനെ​ കോവിഡ്​ ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതർ

text_fields
bookmark_border
ഗുജറാത്തിൽ മസ്​ജിദിനെ​ കോവിഡ്​ ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതർ
cancel

വഡോദര​: കോവിഡ്​ ബാധിതരുടെ എണ്ണം ദിനം പ്രതി വർദ്ധിക്കുന്ന ഗുജറാത്തിൽ മസ്​ജിദ്​ കോവിഡ്​ ആശുപത്രിയാക്കി മാറ്റി പള്ളി അധികൃതർ . വഡോദരയിലെ ജഹാംഗീർപുരയിലെ പള്ളിയാണ്​ 50 ​കിടക്കകളുള്ള കോവിഡ്​ ​ആശുപത്രിയാക്കി മാറ്റിയത്​​.

''നാട്ടിൽ കോവിഡ്​ ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണ്​. ​ഓക്​സിജന്‍റെയും കിടക്കകളുടെയും ക്ഷാമം രോഗികളെ വലക്കുകയാണ്​. ഈ പശ്ചാത്തലത്തിൽ പള്ളി രോഗികളുടെ ചികിത്സക്കായി വിട്ടുകൊടുക്കുകയാണ്​. റമദാൻ മാസത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യകരമായ പ്രവർത്തിയാണിതെന്ന്​ ഞങ്ങൾ വിശ്വസിക്കുന്നുവെന്ന്​ പള്ളി കമ്മിറ്റി അധികാരികൾ പറഞ്ഞു.''

അതിവേഗത്തിലാണ്​ ഗുജറാത്തിൽ കോവിഡ്​ കേസുകൾ വർദ്ധിക്കുന്നത്​. രോഗികളുമായി 108 ആംമ്പുലൻസുകൾ ആശുപത്രിയുടെ പുറത്ത്​ ക്യൂ നിൽക്കുന്ന വാർത്തകളും സംസ്ഥാനത്ത്​ നിന്ന്​ പുറത്ത്​ വന്നിരുന്നു. 5491 പേരാണ്​ കോവിഡ്​ ബാധിച്ച്​ സംസ്ഥാനത്ത്​ ഇതുവരെ മരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vadodaras Jahangirpura Masjid converted into COVID facility
Next Story