Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒമ്പതാം ക്ലാസുകാര​െൻറ...

ഒമ്പതാം ക്ലാസുകാര​െൻറ കൊല സ്‌​കൂ​ളി​നോ​ടു​ള്ള പ​ക മൂ​ല​മെ​ന്ന് 

text_fields
bookmark_border
ഒമ്പതാം ക്ലാസുകാര​െൻറ കൊല സ്‌​കൂ​ളി​നോ​ടു​ള്ള പ​ക മൂ​ല​മെ​ന്ന് 
cancel

വ​ഡോ​ദ​ര: സ്‌​കൂ​ളി​ലെ  ഒ​മ്പ​താം ക്ലാ​സു​കാ​ര​നെ  10ാം ക്ലാ​സ്​ വി​ദ്യാ​ര്‍ഥി കൊ​ന്ന​ത് സ്‌​കൂ​ളി​നോ​ടു​ള്ള പ​ക മൂ​ല​മെ​ന്ന് റി​പ്പോ​ര്‍ട്ട്. വ​ഡോ​ദ​ര ശ്രീ​ഭാ​ര​തീ​യ വി​ദ്യാ​ല​യ​ത്തി​ലെ 14കാ​ര​നാ​യ ദേ​വ് ത​ഡ്വി​യെ  വെ​ള്ളി​യാ​ഴ്ച​യാ​ണ് സ്‌​കൂ​ളി​ലെ ശൗ​ചാ​ല​യ​ത്തി​ല്‍ കു​ത്തേ​റ്റ​നി​ല​യി​ല്‍ ക​ണ്ട​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ അ​തേ സ്‌​കൂ​ളി​ലെ 10ാം ക്ലാ​സ്​ വി​ദ്യാ​ര്‍ഥി​യാ​യ 17കാ​ര​നാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ​യും സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു​ അ​റ​സ്​​റ്റെ​ന്ന്​ പൊ​ലീ​സ്​ വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട്​ പ​റ​ഞ്ഞു.

ഗൃ​ഹ​പാ​ഠം ചെ​യ്യാ​ത്ത​തി​ന് വ​ഴ​ക്കു​പ​റ​ഞ്ഞ അ​ധ്യാ​പ​ക​നോ​ടു​ള്ള ദേ​ഷ്യം തീ​ര്‍ക്കാ​ന്‍ ക​ണ്ടെ​ത്തി​യ മാ​ര്‍ഗ​മാ​ണ് കൊ​ല. സ്‌​കൂ​ളി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന വാ​ശി​യാ​ണ് കൊ​ല​ക്ക്​ കാ​ര​ണ​മെ​ന്ന് പ്ര​തി മൊ​ഴി​ന​ല്‍കി​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.  പെ​ട്ടെ​ന്ന് കോ​പി​ക്കു​ന്ന സ്വ​ഭാ​വ​മാ​ണ്​ കു​റ്റാ​രോ​പി​ത​നെ​ന്ന്​ വ​ഡോ​ദ​ര പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ മ​നോ​ജ്​ ശ​ശി​ധ​ർ പ​റ​ഞ്ഞു. 

പ്ര​തി​യാ​യ 17കാ​ര​നെ വ​ല്‍സാ​ഡി​ലെ ബ​ന്ധു​വീ​ട്ടി​ല്‍നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. പ്രാ​യ​പൂ​ര്‍ത്തി​യാ​കാ​ത്ത​തി​നാ​ല്‍ ചോ​ദ്യം​ചെ​യ്യാ​ൻ ചി​ല സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യം പൊ​ലീ​സ് തേ​ടി​യി​രു​ന്നു. മൂ​ന്നു വി​ദ്യാ​ര്‍ഥി​ക​ള്‍ കൊ​ല​ക്ക്​ ദൃ​ക്സാ​ക്ഷി​ക​ളാ​ണ്. ശൗ​ചാ​ല​യ​ത്തി​ല്‍ ദേ​വു​മാ​യി ത​ര്‍ക്കി​ക്കു​ന്ന​തും ക​ത്തി​കൊ​ണ്ട്​ കു​ത്തു​ന്ന​തും ക​ണ്ട് ഇ​വ​ർ പു​റ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​മാ​യി ഇ​വ​ര്‍ക്ക് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നി​ല്ല. വി​ദ്യാ​ര്‍ഥി​യു​ടെ ബാ​ഗി​ല്‍നി​ന്ന് ആ​യു​ധ​ങ്ങ​ളും മു​ള​കു​വെ​ള്ളം നി​റ​ച്ച കു​പ്പി​യും ക​ണ്ടെ​ത്തി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ദേ​വ് ത​ഡ്വി സ്‌​കൂ​ളി​ലെ ശൗ​ചാ​ല​യ​ത്തി​ല്‍ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം റ​യാ​ന്‍ ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ളി​ലെ ഏ​ഴു വ​യ​സ്സു​കാ​ര​​​െൻറ  കൊ​ല​പാ​ത​ക​വു​മാ​യി സാ​മ്യ​മു​ള്ള​താ​ണ് ഈ ​കൊ​ല​യു​മെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student deathmalayalam newsVadodara
News Summary - Vadodara student stabbing: Teen killed junior to take revenge on school, say police-India news
Next Story