18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ശനിയാഴ്ച തുടങ്ങും; രജിസ്ട്രേഷൻ ഇങ്ങനെ
text_fieldsന്യൂഡൽഹി: 18 വയസിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്േട്രഷൻ ശനിയാഴ്ച തുടങ്ങും. മെയ് ഒന്ന് മുതലാണ് വാക്സിൻ വിതരണം തുടങ്ങുക. കോവിൻ പോർട്ടലിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടതെന്ന് നാഷണൽ ഹെൽത്ത് അതോറിറ്റി സി.ഇ.ഒ ആർ.എസ് ശർമ്മ പറഞ്ഞു.
രജിസ്റ്റർ ചെയ്യുന്നതിന് മുമ്പുണ്ടായിരുന്ന നടപടിക്രമം തന്നെയാണുള്ളതെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ വാക്സിനെടുക്കുന്നതിനായി വാക്സിൻ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ചില കേന്ദ്രങ്ങളിൽ റഷ്യയുടെ സ്ഫുട്നിക് വാക്സിനും ലഭിക്കും.സ്വകാര്യ സ്ഥാപനങ്ങളോട് കോവിൻ പോർട്ടലിൽ വാക്സിൻ ടൈം ടേബിൾ പ്രദർശിപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
കോവിൻ പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം
- cowin.gov.in എന്ന പോർട്ടലിലേക്ക് ലോഗ് ഓൺ ചെയ്ത് മൊബൈൽ നമ്പർ നൽകുക
- മൊബൈലിലേക്ക് എസ്.എം.എസായി വരുന്ന ഒ.ടി.പി നൽകി വെരിഫൈ ബട്ടൺ അമർത്തുക
- ഒ.ടി.പി കൃത്യമാണെങ്കിൽ രജിസ്ട്രേഷൻ ഓഫ് വാക്സിനേഷൻ പേജിലേക്ക് പോകും
- പേജിൽ ആവശ്യമായ വിവരങ്ങൾ നൽകി രജിസ്റ്റർ ബട്ടൺ അമർത്തുക
- രജിസ്ട്രേഷൻ പൂർത്തിയായാൽ അക്കൗണ്ട് ഡീറ്റൈൽസ് പേജിലേക്ക് എത്തും. അക്കൗണ്ട് ഡീറ്റൈൽസ് പേജിൽ വാക്സിനുള്ള അപ്പോയിൻമെന്‍റ് എടുക്കാം.
- ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് മൂന്ന് പേരുടെ വരെ വിവരങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യവും പോർട്ടലിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

