Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ പ്രതിരോധ...

കോവിഡ്​ പ്രതിരോധ കുത്തിവയ്പ്പ്​: ഇന്ത്യയിൽ മരണത്തിന്‍റെ സാധ്യത 0.4% ആയി കുറച്ചെന്ന്​ പഠനം

text_fields
bookmark_border
covid vaccine
cancel
camera_alt

representational image

ന്യൂഡൽഹി: കോവിഡ്​ പ്രതിരോധ കുത്തിവയ്പ്പുകൾ ഇന്ത്യയിൽ മരണത്തിന്‍റെ സാധ്യത 0.4% ആയി കുറച്ചെന്ന്​ പഠനം.കോവിഡ് -19 വാക്​സിന്‍റെ കുത്തിവയ്പിന് ശേഷം രോഗബാധിതരായവരിൽ 0.4 ശതമാനം പേർ മരണപ്പെട്ടു. 10 ​​ശതമാനം പേരെ മാത്രമാണ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നതെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്​ നടത്തിയ പഠനത്തിനു നേതൃത്വം നൽകിയ നിവേദിത ഗുപ്​ത പറഞ്ഞു.

രാജ്യത്ത്​ ഇതുവരെ ജനസംഖ്യയുടെ 5.7% മാത്രമേ വാക്സിനേഷൻ നൽകിയിട്ടുള്ളൂ.കോവിഡ് വാക്സിനുകൾക്ക് രോഗികളുടെ മരണവും ആശുപത്രിയിൽ പ്രവേശിക്കുന്നതും ഗണ്യമായി തടയാൻ കഴിയും. പഠനത്തിൽ വിശകലനം ചെയ്തവരിൽ 592 പേർക്ക് രണ്ട് വാക്സിൻ ഡോസുകളും 85 പേർക്ക് ഒരു ഡോസും മാത്രമേ ലഭിച്ചുള്ളൂ. ഇന്ത്യ പ്രധാനമായും ആസ്ട്രാസെനെക പി‌എൽ‌സിയുടെ കോവിഷീൽഡാണ്​ ഉപയോഗിക്ക​ുന്നത്​.

ഡെൽറ്റ മ്യൂട്ടേഷനുകൾ

വാക്സിനേഷന് ശേഷമുള്ള അണുബാധകളെക്കുറിച്ച്​ നടത്തിയ രാജ്യവ്യാപക പഠനത്തിൽ, ഡെൽറ്റയുടെ രണ്ട് പുതിയ പരിവർത്തനങ്ങളുടെ തെളിവുകളും ഗവേഷണസംഘം കണ്ടെത്തി - ഡെൽറ്റ എ.വൈ 1, ഡെൽറ്റ എ.വൈ .2 - ചില സാമ്പിളുകളിൽ പഴയ വേരിയന്‍റുകളായ ആൽഫ, കാപ്പ എന്നിവയ​ും കണ്ടെത്തി.

ഡെൽറ്റയിൽ നിന്നുള്ള രണ്ടാമത്തെ തരംഗത്തിൽ മെയ് മാസം തുടക്കത്തിൽ ഇന്ത്യയിൽ ദിവസേനയുള്ള അണുബാധകൾ 400,000ത്തിനു മുകളിലായായിരുന്നു. ഇത് ആശുപത്രികളും ശ്മശാനങ്ങളു​ം നിറയാനിടയാക്കി.മഹാരാഷ്ട്ര, കേരളം ഉൾപ്പെടെയുള്ള ചില ഇന്ത്യൻ സംസ്ഥാനങ്ങളിൽ അണുബാധകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വീണ്ടും വ്യാപനം ഉണ്ടാകാതിരിക്കാൻ ഫലപ്രദമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നാണ്​ പൊതുവായ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccinations​Covid 19
News Summary - Vaccinations Reduce Chance Of Covid Death In India To 0.4%: Study
Next Story