സ്വകാര്യ മെഡി. കോളജിലെ പി.ജി ഒഴിവ് ‘നീറ്റ്’ പട്ടികയിൽനിന്ന് നികത്താം
text_fieldsന്യൂഡൽഹി: സ്വകാര്യ അൺ എയ്ഡഡ് മെഡിക്കൽ കോളജുകളിൽ ഒഴിവുള്ള പി.ജി സീറ്റുകൾ ‘നീറ്റ്’ പരീക്ഷഫലത്തിെൻറ പട്ടികയിൽനിന്ന് മെറിറ്റ് അടിസ്ഥാനത്തിൽ നികത്താവുന്നതാണെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകർ, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇത് അംഗീകരിച്ചത്.
സംസ്ഥാനത്തെ സ്വകാര്യ അൺ എയ്ഡഡ് കോളജുകളിലെ 2018-19 വർഷത്തേക്കുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് സീറ്റുകളിൽ 41.95 ശതമാനവും ഒഴിഞ്ഞുകിടക്കുന്നതായി യു.പിയുടെ കാര്യം ചൂണ്ടിക്കാണിച്ച് മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ സമർപ്പിച്ച ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
ഇതര സംസ്ഥാനങ്ങളിലെ കാര്യത്തിലും അവർ താൽപര്യപ്പെടുകയാണെങ്കിൽ സമാനമായ നടപടി സ്വീകരിക്കാവുന്നതാണെന്ന നിർദേശം കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് മുന്നോട്ടുവെച്ചു.
ഇതിെൻറ സമയപരിധിയായി 2018 മേയ് 31 നിശ്ചയിക്കണമെന്നും പറഞ്ഞപ്പോൾ തങ്ങൾ ഇൗ നിർദേശം അംഗീകരിക്കുന്നതായി സുപ്രീംകോടതി ബെഞ്ച് അറിയിക്കുകയായിരുന്നു. യു.പിയിൽ ഇക്കാര്യം നടപ്പാക്കാൻ ഡയറക്ടർ ജനറൽ ഒാഫ് മെഡിക്കൽ എജുക്കേഷനെ കോടതി ചുമതലപ്പെടുത്തി. മേയ് 31 എന്ന സമയപരിധി കർശനമായി പാലിക്കാനും നിർദേശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
