Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി. നാരായണന്‍ ഐ.എസ്.ആര്‍.ഒ പുതിയ ചെയര്‍മാന്‍

text_fields
bookmark_border
വി. നാരായണന്‍ ഐ.എസ്.ആര്‍.ഒ പുതിയ ചെയര്‍മാന്‍
cancel

ന്യൂഡൽഹി: ഐ.എസ്.ആര്‍.ഒയുടെ പുതിയ ചെയർമാനായി വി. നാരായണനെ നിയമിച്ചു. കേന്ദ്ര കാബിനറ്റ് നിയമനകാര്യ സമിതിയാണ് തീരുമാനമെടുത്തത്. ഐ.എസ്.ആർ.ഒയുടെ തിരുവനന്തപുരം വലിയമല ആസ്ഥാനമായി പ്രവർത്തിക്കുന്ന എല്‍.പി.എസ്.സി ഡയറക്ടറായ അദ്ദേഹം കന്യാകുമാരി സ്വദേശിയാണ്.

ജനുവരി 14 മുതൽ രണ്ടുവർഷത്തേക്കാണ് നിയമനം. നിര്‍ണായക ഉത്തരവാദിത്തമാണിതെന്നും തന്നെ ദൗത്യം ഏൽപ്പിച്ച പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാറിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

നിലവിലെ ചെയർമാൻ എസ്. സോമനാഥിൽനിന്നാണ് അദ്ദേഹം പദവി ഏറ്റെടുക്കുക. റോക്കറ്റ്, സ്​പേസ് ക്രാഫ്റ്റ് ​പ്രൊപൽഷൻ മേഖലയിൽ നാലുദശകത്തോളം അനുഭവ പരിജ്ഞാനമുള്ള പ്രമുഖ ശാസ്ത്രജ്ഞനാണ് നാരായണൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - V. Narayanan ISRO new chairman
Next Story