സർവകലാശാലകളെ സി.പി.എമ്മിന്‍റെ ചട്ടുകമാക്കാന്‍ അനുവദിക്കില്ല -വി. മുരളീധരൻ
text_fieldsമുംബൈ: രാജ്ഭവനുമായി വീണ്ടും ഏറ്റുമുട്ടലിന് ഒരുങ്ങുന്ന കേരള സര്‍ക്കാരിന്‍റെ നീക്കം അപലപനീയമെന്നു മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ഗവര്‍ണറോട് അനാദരവ് കാണിച്ച കേരള സര്‍വകലാശാല റജിസ്ട്രാറെ പിന്തുണക്കുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ സമീപനത്തെ അംഗീകരിക്കാനാകില്ല. സംസ്ഥാനത്തിന്‍റെ ഭരണതലവന്‍ കൂടിയായ ഗവര്‍ണറോട് റജിസ്ട്രാര്‍ കാണിച്ചത് അങ്ങേയറ്റത്തെ അനാദരവാണ്. ഗവര്‍ണര്‍ വേദയില്‍ എത്തിയ ശേഷം പരിപാടിക്ക് അനുമതി നിഷേധിച്ച നടപടി സംഭവിക്കാൻ പാടില്ലാത്തതാണ് -മുരളീധരൻ പറഞ്ഞു.
വൈസ് ചാന്‍സലറെ ചട്ടം പഠിപ്പിക്കുന്ന റജിസ്ട്രാർ സ്വന്തം നിയമനം ചട്ടപ്രകാരമായിരുന്നോ എന്ന് വ്യക്തമാക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കോളജുകളില്‍ നിന്നാണ് റജിസ്ട്രാറെ കണ്ടെത്തേണ്ടത്. ഈ റജിസ്ട്രാര്‍ വന്നത് സ്വകാര്യ കോളജില്‍ നിന്നാണെന്ന് മുന്‍കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
പഴയ ഡി.വൈ.എഫ്.ഐക്കാരനായ റജിസ്ട്രാര്‍ ഗവര്‍ണറെ തടഞ്ഞത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ച് മാത്രമാണ്. പിണറായി വിജയന്‍റെ പാദസേവ നടത്തേണ്ട കാര്യം റജിസ്ട്രാര്‍ക്കുണ്ടാവും. പക്ഷേ അതിന് സര്‍വകലാശാലയെ ഉപയോഗപ്പെടുത്താൻ അനുവദിക്കില്ല. ഭാരതാംബ ഏത് മതത്തിന്‍റെ ചിഹ്നമാണ് എന്ന ചോദ്യത്തിന് റജിസ്ട്രാര്‍ ഇതുവരെ ഉത്തരം നല്‍കിയിട്ടില്ലെന്നും വി. മുരളീധരൻ മുംബൈയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

