ഗുഡ്ഗാവിൽ ഉസ്ബക് വനിതയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ ഒളിവിൽ
text_fieldsഗുഡ്ഗാവ്: ഉസ്ബകിസ്താനിൽ നിന്നും ഡൽഹിയിലെത്തിയ യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഗുഡ്ഗാവിലെ മസൂദ്പൂരില ാണ് സംഭവം നടന്നത്. രണ്ടുവർഷത്തോളമായി ഫേസ്ബുക്കിലൂടെ പരിചയമുള്ള ആക്രികച്ചവടക്കാരൻ ഉൾപ്പെടെ മൂന്നുപേർ ച േർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. അവശനിലയിലായ യുവതിയെ സൗത്ത് ഡൽഹിയിലെ ഫ്ലാറ്റിനടുത്ത് ഉപേക്ഷിച്ച് അക്രമികൾ കടന്നുകളഞ്ഞു. പിന്നീട് സുഹൃത്തുക്കൾ ഇവരെ എയിംസിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി സൗത്ത് ഡൽഹിയിലെ താമസസ്ഥലത്തുനിന്ന് യുവതിയെ പരിചയക്കാരനായ യുവാവ് കാറിൽ വിളിച്ചുകൊണ്ടുപോവുകയായിരുന്നു. കാറിൽ ഇയാളുടെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. കാറിൽ വെച്ച് തന്നെ യുവാക്കൾ മോശമായി പെരുമാറിയെന്നും എതിർത്ത തന്നെ മർദിച്ച് അവശയാക്കിയ ശേഷം ഗുഡ്ഗാവിലെ ഫ്ലാറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു.
സംഭവത്തിൽ വസന്ത് കുഞ്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്. കേസ് ഫയൽ ചെയ്യാതിരിക്കാൻ മുഖ്യപ്രതിയുടെ രക്ഷിതാക്കൾ സമ്മർദം ചെലുത്തിയതായി യുവതി പൊലീനെ അറിയിച്ചു.
