Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡിലെ ഹിമപാതം;...

ഉത്തരാഖണ്ഡിലെ ഹിമപാതം; 15 പേരെ രക്ഷിച്ചു, മോശം കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം നിർത്തിവെച്ചു

text_fields
bookmark_border
Uttarakhand
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ പെട്ട് കാണാതായ പർവതാരോഹക സംഘത്തിലെ 15 പേരെ രക്ഷപ്പെടുത്തി. സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എസ്‌.ഡി.ആർ.എഫ്), നാഷണൽ ഡിസാസ്റ്റർ റെസ്‌പോൺസ് ഫോഴ്‌സ് (എൻ.ഡി.ആർ.എഫ്), ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.

മോശം കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ്. അഞ്ചുപേരെ ഉത്തരകാശി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരുക്കുകളേറ്റ പത്തുപേര വീട്ടിലേക്ക് തിരിച്ചയച്ചു. 27 പേരാണ് അപകടത്തിൽ പെട്ടത്. ഉത്തരകാശിയിലെ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങിലെ ട്രെയിനികളാണ് ഹിമപാതത്തിൽ പെട്ടത്.

സംഭവത്തിൽ രണ്ട് ഇൻസ്ട്രക്ടർമാരും ട്രെയിനികളുമുൾപ്പടെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ആദ്യമായി 16 ദിവസം കൊണ്ട് എവറസ്റ്റ്, മകാലു കൊടുമുടികൾ കീഴടക്കിയ ഇന്ത്യൻ വനിത സവിത കൻസ്വാളും ഉൾപ്പെടുന്നു.

Show Full Article
TAGS:Uttarakhand peak avalanche rescue 
News Summary - Uttarakhand's Danda-2 peak avalanche: 15 taken to safety, rescue ops halted due to bad weather
Next Story