Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Uttarakhand Disaster
cancel
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡ്​ ദുരന്തം:...

ഉത്തരാഖണ്ഡ്​ ദുരന്തം: മരണം 14 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

text_fields
bookmark_border

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുപാളി തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ, ദൗലിഗംഗ നദികൾ കരകവിഞ്ഞൊഴുകിയതാണ്​ ദുരന്തത്തിന്‍റെ വ്യാപ്​തി വർധിപ്പിച്ചത്​.

വെള്ളപ്പൊക്കത്തിൽ അഞ്ച് പാലങ്ങളും നിരവധി വീടുകളും എൻ‌.ടി.‌പി.‌സിയുടെ വൈദ്യുത നിലയവും തകർന്നിട്ടുണ്ട്​. കാണാതായവരിൽ 148 പേർ ജലവൈദ്യുത പ്ലാന്‍റിൽ ജോലി ചെയ്യുന്നവരാണ്​.

അതേസമയം, നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഐ.ടി.ബി.പി സംഘം രക്ഷപ്പെടുത്തി. രണ്ടാമത്തെ തുരങ്കത്തിൽ മുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ട്​. 2.5 കിലോമീറ്റർ നീളം വരുന്ന ഈ തുരങ്കത്തിനുള്ളിൽ അകപ്പെട്ടവരെ രക്ഷിക്കാനായി ശ്രമം തുടരുകയാണ്​.

നദികൾ കരകവിഞ്ഞ്​ ഒഴുകുന്നതിനാൽ രക്ഷാപ്രവർത്തനം പലയിടത്തും സാധ്യമാകാതെ വരുന്നുണ്ട്​. പ്രദേശത്ത്​ കര-വ്യോമ-നാവിക സേനകൾ ഏറെ പണിപ്പെട്ടാണ്​ പ്രവർത്തിക്കുന്നത്​.

മരിച്ചവരുടെ കുടുംബത്തിന് നാല്​ ലക്ഷം രൂപ വീതം ഉത്തരാഖണ്ഡ്​ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽനിന്ന് രണ്ട്​ ലക്ഷം രൂപയും നൽകും. ഗുരുതരമായ പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തയാറാണെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandDisaster
News Summary - Uttarakhand tragedy: Death toll rises to 14, 170 missing
Next Story