ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ്
text_fieldsഡെറാഡൂൺ: സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള തീരുമാനം പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് സർക്കാർ. സംസ്ഥാനത്ത് ഏക സിവിൽ കോഡ് നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി പുഷ്പർ സിങ് ധാമി വ്യക്തമാക്കി.
ഗോവക്കു പിന്നാലെ ഏക സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഏത് മതത്തിൽ പെട്ടവരായാലും സമൂഹത്തിലെ ഏത് വിഭാഗത്തിൽ പെട്ടവരായാലും ആളുകൾക്കായി ഞങ്ങൾ ഏക സിവിൽ കോഡ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പുഷ്കർ സിങ് ധാമിക്ക് മുഖ്യമന്ത്രി പദത്തിൽ ബി.ജെ.പി രണ്ടാമൂഴം നൽകുകയായിരുന്നു.
ഹിമാചൽ പ്രദേശിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് മേയ് രണ്ടിന് മുഖ്യമന്ത്രി ജയ്റാം താക്കൂർ വ്യക്തമാക്കിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ് ചർച്ചകൾ സജീവമാണ്.

