ഉത്തരാഖണ്ഡ് മന്ത്രിയുടെ ഭാര്യക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തിൽ
text_fieldsഡെറാഡൂൺ: ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉത്തരാഖണ്ഡിലെ വിനോദ സഞ്ചാരവകുപ്പ് മന്ത്രി സത്പാൽ മഹാരാജ് നിരീക്ഷണത്തിൽ. മന്ത്രിയും ഭാര്യയുമായി അടുത്തിടപഴകിയ 40ഓളം പേരെയും ക്വാറൻറീനിലാക്കിയിട്ടുണ്ട്.
സത്പാൽ മഹാരാജിെൻറ ഭാര്യ അമൃത രാവത്തിനാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഇവർക്ക് പനിയുണ്ടായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. മന്ത്രിയും ഭാര്യയും ഔദ്യോഗിക വസതിയിലായിരുന്നു താമസം.
ശനിയാഴ്ച ഉത്തരാഖണ്ഡിൽ 22 പേർക്കാണ് പുതുതായി കോവിഡ് കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് 749 പേർക്ക് രോഗം സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ച 22 പേരിൽ 14 എണ്ണം ഡെറാഡൂണിലും മൂന്നെണ്ണം ഹരിധ്വാറിലും അഞ്ചെണ്ണം നൈനിറ്റാളിലുമാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
