Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Harak Singh Rawat
cancel

ഉത്തരാഖണ്ഡിൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി മന്ത്രിയുടെ രാജിപ്രഖ്യാപനം

text_fields
bookmark_border

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ്​ അടുത്തിരിക്കേ ബി.ജെ.പിയെ പ്രതിരോധത്തിലാക്കി വനം മന്ത്രി ഹരക്​ സിങ്​ റാവത്തിന്‍റെ രാജിപ്രഖ്യാപനം. വെള്ളിയാഴ്ച മന്ത്രിസഭ യോഗത്തിൽനിന്ന്​ ഇറങ്ങിപ്പോയ ഹരക്​ സിങ്​ പിന്നീട്​ രാജി പ്രഖ്യാപിക്കുകയായിരുന്നു.

തന്‍റെ മണ്ഡലമായ കോട്​ദ്വാറിൽ മെഡിക്കൽ കോളജ്​ അനുവദിക്കാത്തതതിൽ പ്രതിഷേധിച്ചാണ്​ ഹരകിന്‍റെ രാജി. ഇതിൽ ഹരക്​ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ അഞ്ചുവർഷമായി കോട്​ദ്വാർ മണ്ഡലത്തിൽ മെഡിക്കൽ കോളജ്​ അനുവദിക്കുന്നതിനായി ഞാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ എന്‍റെ സ്വന്തം സർക്കാർ തന്നെ മെഡിക്കൽ കോളജ്​ സ്ഥാപിക്കാനുള്ള അനുമതിയെ തൂക്കി​േലറ്റുകയാണ്​ -ഹരക്​ സിങ്​ മാധ്യമങ്ങളോട്​ പ്രതികരിച്ചു. അതേസമയം ഹരക്​ സിങ്​ രാജി വെച്ചിട്ടില്ലെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുകയാണെന്നും ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Uttarakhand minister Harak Singh Rawat resigns from cabinet
Next Story