13 കാരിയുടെ 25 ആഴ്ചയുള്ള ഗർഭം അവസാനിപ്പിക്കാൻ ഹൈകോടതി അനുമതി
text_fieldsന്യൂഡൽഹി: 25 ആഴ്ച പ്രായമായ ഗർഭം അവസാനിപ്പിക്കാൻ ഉത്തരാഖണ്ഡ് ഹൈകോടതിയുടെ അനുമതി. 13 കാരിയായ ബലാത്സംഗ ഇരക്കാണ് ഗർഭഛിദ്രത്തിന് ഹൈകോടതി അനുമരതി നൽകിയത്. അബോർഷന് മെഡിക്കൽ ബോർഡ് ശിപാർശ നൽകിയതോടെ ഹൈകോടതിയും അനുമതി നൽകുകയായിരുന്നു.
ജസ്റ്റിസ് സഞ്ജയ് കുമാർ മിശ്രയുടെതാണ് വിധി. കൂടുതൽ വൈകിപ്പിക്കാതെ എത്രയും പെട്ടെന്ന് ഗർഭഛിദ്രം നടത്തണമെന്നും കോടതി നിർദേശിച്ചു.
ഗർഭിണിയായ കുട്ടി അടുത്ത ബന്ധുവിന്റെ ബലത്സംഗത്തിന് ഇരയായതിനാലാണ് ഗർഭിണിയായത്. പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ല. ഗർഭം പെൺകുട്ടിക്ക് അപകീർത്തിയുണ്ടാക്കുന്നു. കുട്ടിയുടെ ശാരീരിക- മാനസിക വളർച്ചയെ ഈ ഗർഭം തടസപ്പെടുത്തുന്നു. അവളുടെ വിദ്യാഭ്യാസ ഭാവിക്കും ിതൊരു തടസമാണ് എന്നത് കണ്ടാണ് ഗർഭഛിദ്രത്തിന് അനുമതി നൽകിയതെന്ന് കോടതി വ്യക്തമാക്കി.
പെൺകുട്ടി സമൂഹത്തിൽ നിന്ന് നേരിടുന്ന പ്രശ്നങ്ങൾ പോലെ തന്നെ ജനിക്കാൻ പോകുന്ന കുഞ്ഞും ഇതേ പ്രശ്നം നേരിടും. കുഞ്ഞ് ജനിച്ചാലും സമൂഹത്തിന് ആവശ്യമില്ലാത്ത കുഞ്ഞായി തുടരേണ്ട സ്ഥിതിയാണ് ഉണ്ടാവുകയെന്നും കോടതി നിരീക്ഷിച്ചു.
പെൺകുട്ടി പിതാവിന്റെ സഹായത്തോടെയാണ് ഗർഭഛിദ്രത്തിന് അനുമതി തേടി ഹരജി ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

