Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരഖണ്ഡിൽ...

ഉത്തരഖണ്ഡിൽ വെള്ളിയാഴ്​ച നമസ്​കാരത്തിന്​ ഒന്നര മണിക്കൂർ സമയം; ചോദ്യം ചെയ്​ത്​ ബി.ജെ.പി

text_fields
bookmark_border
ഉത്തരഖണ്ഡിൽ വെള്ളിയാഴ്​ച നമസ്​കാരത്തിന്​ ഒന്നര മണിക്കൂർ സമയം; ചോദ്യം ചെയ്​ത്​ ബി.ജെ.പി
cancel

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ സര്‍ക്കാർ സർവീസിലെ മുസ്‌ലിം ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച നമസ്​കാരം നിർവഹിക്കാൻ ഒന്നര മണിക്കൂര്‍ സമയം അനുവദിച്ചു. ശനിയാഴ്ച മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

നമസ്‌കാരം നിര്‍വഹിക്കാൻ മുസ്​ലിങ്ങൾക്ക്​ സമയം അനുവദിക്കുക എന്നത്​ അവർ അര്‍ഹിക്കുന്ന കാര്യമാണ്​. ജോലി സമയവും നമസ്‌കാര സമയവും സമരസപ്പെടുത്തി കൊണ്ടു പോകാന്‍ മുസ്‌ലിം ജീവനക്കാര്‍ അനുഭവിക്കുന്ന പ്രയാസം പരിഗണിച്ചാണ് ഈ തീരുമാനമെന്നും വരുന്ന നിയമസഭ തെരെഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കാനുള്ള നടപടിയല്ല ഇതെന്നും ഹരീഷ്​ റാവത്ത്​ പറഞ്ഞു.

അതേസമയം പുതിയ തീരുമാന​ത്തിനെതിരെ ബി.ജെ.പി നേതാവ് അനില്‍ ബലൂനി രംഗത്തെത്തി. വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് നഷ്ടപ്പെടുമെന്ന് ഭയന്നാണ് ഹരീഷ് റാവത്ത് ഇൗ തീരുമാനമെടുത്തതെന്നും തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനുള്ള കോണ്‍ഗ്രസിന്റെ സ്ഥിരം ഇടപെടലുകളാണിതെന്നും അദ്ദേഹം ആ​രോപിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:friday pray
News Summary - Uttarakhand Govt's decision to give Muslims 90-min break
Next Story