ഉത്തരാഖണ്ഡ് മിന്നൽ പ്രളയം: ഫോണിൽ സിഗ്നൽ തെളിഞ്ഞത് രക്ഷയായി സൈനികർക്ക് നന്ദി പറഞ്ഞ് തൊഴിലാളികൾ
text_fieldsജോഷിമഠ്: തുരങ്കത്തിൽനിന്ന് പുറത്തുകടക്കാനായി പലരും അലമുറയിടുന്നത് കേൾക്കാമായിരുന്നു. അവരെ രക്ഷിക്കാൻ ശ്രമിക്കുേമ്പാഴേക്കാണ് വെള്ളവും ചളിയും കുതിച്ചെത്തിയത് -തപോവൻ വൈദ്യുതി പദ്ധതിയിലെ തൊഴിലാളി ലാൽ ബഹദൂർ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് ഇന്തോ-തിബത്തൻ അതിർത്തി പൊലീസാണ് (ഐ.ടി.ബി.പി) ബഹദൂറിനെയും മറ്റ് 11 സഹപ്രവർത്തകരെയും തുരങ്കത്തിൽനിന്ന് രക്ഷപ്പെടുത്തിയത്.
ഏഴു മണിക്കൂറാണ് തൊഴിലാളികൾ ഇവിടെ കുടുങ്ങിയത്. രക്ഷപ്പെട്ടവർ ജോഷിമഠിലെ ഐ.ടി.ബി.പി ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്തരാഖണ്ഡ്-ചൈന അതിർത്തി കാക്കുന്ന െഎ.ടി.ബി.പി ബറ്റാലിയൻ ഒന്നിെൻറ കേന്ദ്രമാണിവിടം.
തുരങ്കത്തിൽ, 300 മീറ്റർ ഉള്ളിലായിരുന്നു തങ്ങളെന്ന് ഐ.ടി.ബി.പി രക്ഷപ്പെടുത്തിയ ബസന്ത് പറഞ്ഞു. വെള്ളം ഇരച്ചെത്തിയപ്പോൾ തുരങ്കത്തിനു മുകളിലേക്ക് ചാടിപ്പിടിക്കുകയായിരുന്നെന്ന് മറ്റൊരു തൊഴിലാളി പറഞ്ഞു.
എല്ലാ പ്രതീക്ഷകളും അസ്തമിച്ചിരുന്നു. അപ്പോഴാണ് നേരിയ വെളിച്ചം കാണുന്നത്. ഒരാളുടെ ഫോണിൽ നെറ്റ്വർക്കും തെളിഞ്ഞു. ഇതോടെ, ജനറൽ മാനേജറെ വിളിച്ച് വിവരമറിയിച്ചു.
ജനറൽ മാനേജർ ഉടൻ വിവരം അധികൃതർക്ക് കൈമാറുകയും സൈനികർ കുതിച്ചെത്തുകയുമായിരുന്നു. ജീവൻ തിരിച്ചുകിട്ടിയതിന് സൈനികരോട് നന്ദിയുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. പ്രളയം ഒറ്റപ്പെടുത്തിയ ഗ്രാമങ്ങളിൽ സൈനികർ ഭക്ഷണ പാക്കറ്റുകൾ കോപ്ടറുകൾ വഴി എത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

