Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Uttarakhand glacier burst,
cancel
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡ്​ ദുരന്തം;...

ഉത്തരാഖണ്ഡ്​ ദുരന്തം; അഞ്ച്​ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു, തിരച്ചിൽ തുടരുന്നു

text_fields
bookmark_border

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുപാളി സ്ഫോടന ദുരന്തത്തിൽ മരിച്ചവര​ുടെ എണ്ണം 40ആയി. തപോവൻ തുരങ്കത്തിൽ നിന്ന്​ അഞ്ചു മൃതദേഹങ്ങളാണ്​ ഞായറാഴ്ച കണ്ടെടുത്തത്​. ഉത്തരാഖണ്ഡ്​ ദുരന്തമുണ്ടായി ഒരാഴ്ച പിന്നിടു​േമ്പാഴും പ്രദേശത്ത്​ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്​.

രണ്ടുമൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. നാഷനൽ തെർമൽ പവർ കോർപറേഷൻ തപോവൻ പദ്ധതിയ​ിലെ തൊഴിലാളികളായ തെഹ്​രി സ്വദേശിയായ അമൽ സിങ്​, ഡെറാഡൂൺ സ്വദേശി അനിൽ എന്നിവരെയാണ്​ തിരിച്ചറിഞ്ഞത്​. 39ഓളം പേർ ടണലിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്​ വിവരം.

ഡ്രില്ലിങ്​ മെഷീനും മറ്റു ഉപകരണങ്ങളും ഉപയോഗിച്ചാണ്​ രക്ഷാപ്രവർത്തനം. ദുരന്തത്തിൽ 164 പേരെ ഇനിയും കണ്ടുകിട്ടാനുണ്ട്​.

കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു ചമോലിയിൽ മഞ്ഞുപാളി സ്​ഫോടനമുണ്ടായത്​. തുടർന്ന്​ വെള്ളപ്പൊക്കമുണ്ടാകുകയും കിലോമീറ്ററുകളോളം പ്രദേശം ഒഴ​ുകിപോകുകയും ചെയ്​തു. നിരവധി വീടുകളും കെട്ടിടങ്ങളുമാണ്​ തകർന്നത്​. രണ്ടു ജല വൈദ്യുത പദ്ധതികളും തകർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhand
News Summary - Uttarakhand Glacier Burst Death Toll Crosses 40 as More Bodies Pulled Out
Next Story