ഉത്തരാഖണ്ഡ് ദുരന്തം; കണ്ടെത്താനുള്ളത് 150ഓളം പേരെ, 19 മൃതദേഹം കണ്ടെടുത്തു
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുപാളി സ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ ഇരകളായ 19 പേരുടെ മൃതദേഹം കണ്ടെത്തി. 150ഓളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. രണ്ട് തുരങ്കങ്ങളിലായി കുടുങ്ങിക്കിടന്നവരാണിവർ. രക്ഷാപ്രവർത്തനം തുടരുകയാണ്.
ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്‍റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
തപോവൻ തുരങ്കത്തിൽ 90 മീറ്റർ നീളത്തിൽ അടിഞ്ഞുകൂടിയ അവശിഷ്ടം നീക്കിക്കഴിഞ്ഞു. ഇനിയും 100 മീറ്ററോളം സ്ഥലത്തെ അവശിഷ്ടം നീക്കാനുണ്ട്.
ദുരന്തമേഖല ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് സന്ദർശിച്ചു. ജീവൻ രക്ഷിക്കുന്നതിനാണ് പ്രധാന മുൻഗണനയെന്ന് അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം നഷ്ടപരിഹാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു.
കാണാതായവരില്‍ മുപ്പതോളം പേര്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണെന്ന് ലഖിംപുര്‍ ഖേരി ഡിജിപി അശോക് കുമാര്‍ പറഞ്ഞു.
ഞായറാഴ്ച രാവിലെ 10.45നാണ് മഞ്ഞുമല അടര്‍ന്നുവീണ് അപകടമുണ്ടായത്. ഇതേത്തുടര്‍ന്ന് ധൗലി ഗംഗ, അളകനന്ദ നദികളിൽ വന്‍ പ്രളയമുണ്ടായി. ദൗലി ഗംഗ കരകവിഞ്ഞൊഴുകിയതോടെ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. ഋഷി ഗംഗ വൈദ്യുത പദ്ധതി ഭാഗികമായി തകർന്നു. തലസ്ഥാനമായ ഡെറാഡൂണില്‍നിന്ന് ഏതാണ്ട് 149 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്ന പ്രദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

