
Photo Credit: PTI
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കോവിഡ്
text_fieldsന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന് കോവിഡ്. രോഗവിവരം അദ്ദേഹംതന്നെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു.
താൻ കോവിഡ് പരിശോധനക്ക് വിധേയമാകുകയും രോഗം സ്ഥിരീകരിക്കുകയും ചെയ്തതായും രോഗലക്ഷങ്ങൾ ഇല്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൂർണ ആരോഗ്യവാനാണെന്നും അദ്ദേഹം പറഞ്ഞു.
ഡോക്ടർമാരുടെ നിർദേശ പ്രകാരം വീട്ടുനിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി താനുമായി അടുപ്പം പാലിച്ചവർ നിരീക്ഷണത്തിൽ പോകണമെന്നും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കോവിഡ് പരിേശാധനക്ക് വിധേയമാകണമെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതലിൻെറ ഭാഗമായി റാവത്ത് രണ്ടുതവണ നിരീക്ഷണത്തിൽ പോയിരുന്നു.
ഡിസംബർ ആദ്യം ഉത്തരാഖണ്ഡ് മന്ത്രി രേഖ ആര്യക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ ഇല്ലെന്നും ഡോക്ടർമാരുടെ നിർദേശ പ്രകാരം നിരീക്ഷണത്തിൽ പോകുകയാണെന്നും അവർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
