Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'20...

'20 മക്കളുണ്ടായിരുന്നെങ്കിൽ അത്രയും റേഷൻ കിട്ടുമായിരുന്നല്ലോ' -ഉത്തരാഖണ്ഡ്​ ബി.ജെ.പി മുഖ്യമന്ത്രിയുടെ അടുത്ത '​െഎറ്റം'

text_fields
bookmark_border
Tirath Singh Rawat
cancel

രാംനഗർ(ഉത്തരാഖണ്ഡ്​): ദരിദ്ര കുടുംബങ്ങളിൽ കൂടുതൽ മക്കളുണ്ടായിരുന്നെങ്കിൽ കൂടുതൽ റേഷൻ കിട്ടുമായിരുന്നുവെന്ന്​ ഉത്തരാഖണ്ഡ്​ ബി.ജെ.പി മുഖ്യമന്ത്രി തിരാഥ്​ സിങ്​ റാവത്ത്​. പ്രസ്​താവനകളിലൂടെ നിരന്തരം വിവാദങ്ങളുണ്ടാക്കുന്ന തിരാഥ്​ സിങിന്‍റെ പുതിയ പ്രസ്​താവനക്കെതിരെ രൂക്ഷമായ പരിഹാസമാണ്​ സാമൂഹിക മാധ്യമങ്ങളിലൂയരുന്നത്​. ക്രമാതീതമായ ജനസംഖ്യാ വർധനവുണ്ടാക്കുന്ന പ്രശ്​നങ്ങളെ കുറിച്ച്​ മുഖ്യമന്ത്രിക്ക്​ സാമാന്യ ധാരണ പോലുമില്ലേ എന്നാണ്​ ചോദ്യമുയരുന്നത്​.

'ഒരാൾക്ക്​ അഞ്ച്​ കിലോ ധാന്യമാണ്​ റേഷനായി നൽകുന്നത്​. ഒരു വീട്ടിൽ പത്തു പേരുണ്ടെങ്കിൽ 50 കിലോ കിട്ടും. 20 പേരുണ്ടെങ്കിൽ ഒരു ക്വിന്‍റൽ കിട്ടും. എന്നാൽ, കൂടുതൽ കിട്ടുന്നവരോട്​ ചിലർക്ക്​ അസൂയയാണ്​. എന്തിനാണത്​. നിങ്ങൾക്ക്​ രണ്ട്​ പേരെ ജനിപ്പിക്കാനേ സമയം കിട്ടിയുള്ളൂ... എന്തുകൊണ്ട്​ 20 പേരെ ജനിപ്പിച്ചില്ല' - ഒരു പൊതു യോഗത്തിൽ തിരാഥ്​​ സിങ്​ പറഞ്ഞു.

ലോക്ഡൗൺ കാരണം തൊഴിൽ നഷ്​ടമുണ്ടായപ്പോൾ വിതരണം ചെയ്​ത റേഷൻ സംബന്ധിച്ചായിരുന്നു തിരാഥിന്‍റെ പരാമർശം. ലോക്​ഡൗണിന്​ മുമ്പ്​ തന്നെ തൊഴിലോ വരുമാനമോ ഇല്ലാതെ നിത്യവൃത്തിക്ക്​ കഷ്​ടപ്പെടുന്ന കുടുംബങ്ങളോടാണ്​ നിങ്ങൾക്ക്​ എന്തുകൊണ്ട്​ 20 കുട്ടികളുണ്ടായില്ലെന്ന ചോദ്യം മുഖ്യമന്ത്രി ഉയർത്തിയത്​.

മാർച്ച്​ 10 ന്​ മുഖ്യമന്ത്രിയായി ചുമതലയേറ്റ തീർഥ്​ സിങ്​ ഇതിനകം പല തവണ​ അബദ്ധങ്ങളും വിവാദങ്ങളും നിറഞ്ഞ പ്രസ്​താവനകളിലൂടെ വാർത്തകളിൽ ഇടം നേടിയിരുന്നു. 200 വർഷം അമേരിക്ക നമ്മളെ അടിമകളാക്കി ഭരിച്ചുവെന്നും തീർഥ്​ പറഞ്ഞിരുന്നു. നമ്മളെ ലോകത്തെയും 200 വർഷം അടിമകളാക്കി ഭരിച്ച അമേരിക്ക പോലും കോവിഡ്​ കാരണം കഷ്​ടപ്പെടു​േമ്പാൾ നമുക്ക്​ അതിജീവിക്കാനായത്​ നരേ​ന്ദ്ര മോദി പ്രധാനമന്ത്രി ആയതുകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്​താവന.

റിപ്പ്​ഡ്​ ജീൻസ്​ നമ്മുടെ സംസ്​കാരത്തിനെതി​രാണെന്ന തീർഥിന്‍റെ പ്രസ്​താവനയും സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനത്തിനിടയാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UtharakhandTirath Singh RawatBJP
News Summary - Uttarakhand Chief Minister's Latest comment on population
Next Story