Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർട്ടി പരിപാടിയിൽ പ​ങ്കെടുത്തു; ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷനും മകനും കോവിഡ്​

text_fields
bookmark_border
പാർട്ടി പരിപാടിയിൽ പ​ങ്കെടുത്തു; ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷനും മകനും കോവിഡ്​
cancel

ഡെറാഡൂൺ: സ്വവസതിയിൽ നടന്ന പാർട്ടി പരിപാടിയിൽ പ​ങ്കെടുത്ത്​ ഉത്തരാഖണ്ഡ്​ ബി.ജെ.പി അധ്യക്ഷൻ ബാൻഷിധർ ഭഗത്തിന്​ കോവിഡ്​. തോക്ക്​ചൂണ്ടി ഡാൻസ്​ കളിപ്പിച്ചതിന്​ സസ്​പെനഷനിലായ എം.എൽ.എ പ്രണവ്​ സിങ്​ പാർട്ടിയിലേക്ക്​ തിരിച്ചെത്തുന്ന ചടങ്ങാണ്​ ആഗസ്റ്റ് 24ന്​ ഭാഗട്ടിൻെറ വസതിയിൽ വെച്ച്​ നടന്നത്​. പരിപാടിയിൽ നിരവധി നേതാക്കളും മാധ്യമപ്രവർത്തകരും എത്തിയിരുന്നു. പരിപാടി നടന്നതിന് അഞ്ച് ദിവസത്തിന് ശേഷമാണ് ബാൻഷിധർ ഭഗത്തിനും മകനും കോവിഡ് സ്ഥിരീകരിച്ചത്​.

ശനിയാഴ്ച രാവിലെയാണ് ഭഗത് ട്വിറ്റിലൂടെയാണ്​ ഇക്കാ​ര്യം അറിയിച്ചത്​. കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവാണെന്നും ഏഴു ദിവസത്തിനുള്ളിൽ സമ്പർക്കത്തിൽ വന്ന എല്ലാ ഭാരവാഹികളും പാർട്ടി പ്രവർത്തകരും കോവിഡ്​ പരിശോധനക്ക്​ വിധേയരാകണമെന്നും അദ്ദേഹം അറിയിച്ചു.

ഭഗത്തി​െൻറ വസതിയിൽ നടന്ന ചടങ്ങിനെത്തിയ എല്ലാവരെയും പരിശോധനക്ക്​ വിധേയമാക്കുമെന്ന്​

പാർട്ടി വൈസ് പ്രസിഡൻറ്​ ദേവേന്ദ്ര ഭാസിൻ പറഞ്ഞു. പാർട്ടി ഓഫീസ് ഉടൻ അണുവിമുക്തമാക്കും. ആഗസ്​റ്റ്​ 24ലെ പരിപാടിയിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്കായി ദ്രുത ആൻറിജൻ പരിശോധനക്കുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും ഭാസിൻ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story