Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തരാഖണ്ഡിലെ ഹിമപാതത്തിൽ മരണസംഖ്യ ഒമ്പതായി

text_fields
bookmark_border
Uttarakhand avalanche
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ദണ്ഡ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ചവരുടെ എണ്ണം ഒമ്പതായെന്ന് നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ് അറിയിച്ചു. 22 പേരെ ഇനിയും കണ്ടെത്താനുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ സേന (എസ്.ഡി.ആർ.എഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻ.ഡി.ആർ.എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐ.ടി.ബി.പി) എന്നിവർക്കൊപ്പം ഇന്ത്യൻ സൈന്യത്തിന്റെ ഒരു സംഘവുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ദണ്ഡ കൊടുമുടിയിൽ നിന്ന് മാതാലി ഹെലിപാഡിലേക്ക് മൃതദേഹങ്ങൾ എത്തിക്കുമെന്നാണ് വിവരം. കണ്ടെത്തിയിട്ടുള്ള ഒമ്പത് മൃതദേഹങ്ങളിൽ നാലെണ്ണം നേരത്തെ കണ്ടെത്തിയതാണ്.

27 പേരാണ് അപകടത്തിൽ പെട്ടത്. ഉത്തരകാശിയിലെ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങിലെ ട്രെയിനികളാണ് ഹിമപാതത്തിൽ പെട്ടത്. സംഭവത്തിൽ രണ്ട് ഇൻസ്ട്രക്ടർമാരും ട്രെയിനികളുമുൾപ്പടെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ആദ്യമായി 16 ദിവസം കൊണ്ട് എവറസ്റ്റ്, മകാലു കൊടുമുടികൾ കീഴടക്കിയ ഇന്ത്യൻ വനിത സവിത കൻസ്വാളും ഉൾപ്പെടുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Uttarakhand avalanche: Toll climbs to 9,
Next Story