Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തരാഖണ്ഡിൽ...

ഉത്തരാഖണ്ഡിൽ രക്ഷാപ്രവർത്തനം ഊർജിതപ്പെടുത്തി; മരണം 46 ആയി

text_fields
bookmark_border
Uttarakhand  flood
cancel

ഡ​റാ​ഡൂ​ൺ: മ​ഴയിലും തുടർന്നുള്ള മി​ന്ന​ൽ ​പ്ര​ള​യ​ത്തിലും ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 46 ആയി ഉയർന്നു. മരിച്ച 26 പേർ നൈനിറ്റാൾ സ്വദേശികളാണ്. 11 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ചൊ​വ്വാ​ഴ്​​ച 23 പേ​ർ ​മ​രി​ച്ച​തായി റിപ്പോർട്ട് ചെയ്തിരുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ദേശീയ ദുരന്തനിവാരണസേനയും സൈന്യവും ഊർജിതപ്പെടുത്തി. ക​ര​സേ​ന​യു​ടെ മൂ​ന്ന്​ ഹെ​ലി​കോ​പ്​​ട​റു​ക​ൾ ഉപയോഗിച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ം വേഗത്തിലാക്കുമെന്ന് അധികൃതർ അറിയിച്ചു.

മേ​ഘ​വി​സ്​​ഫോ​ട​ന​വും ഉ​രു​ൾ​പൊ​ട്ട​ലു​മാ​ണ് ഉത്തരാഖണ്ഡിൽ​ വലിയ ആ​ൾ​നാ​ശ​ത്തി​ന്​ ഇ​ട​യാ​ക്കി​യ​ത്. സം​സ്​​ഥാ​ന​ത്തെ താ​ഴ്​​ന്ന പ്ര​ദേ​ശ​ങ്ങ​ളിൽ വെ​ള്ളം ക​യ​റിയിട്ടുണ്ട്. മൂ​ന്ന്​ പാ​ത​ക​ളി​ലും മ​ണ്ണി​ടി​ഞ്ഞ്​ ഗ​താ​ഗ​തം മു​ട​ങ്ങി​യ​തോ​ടെ പ്ര​ധാ​ന വി​നോ​ദ​ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ നൈ​നി​റ്റാ​ൾ ഒ​റ്റ​പ്പെ​ട്ടു. ചാ​ർ​ധാം തീ​ർ​ഥാ​ട​ന​ത്തി​ന്​ എ​ത്തി​യ​വ​ർ പ​ല​യി​ട​ത്താ​യി കു​ടു​ങ്ങി കി​ട​ക്കു​ക​യാ​ണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uttarakhandflood
News Summary - Uttarakhand: At least 46 killed in floods in Himalayan state
Next Story