Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുവതിയോട് അപമര്യാദയായി...

യുവതിയോട് അപമര്യാദയായി പെരുമാറി; മൂന്ന് യുവാക്കൾ അറസ്റ്റിൽ

text_fields
bookmark_border
യുവതിയോട് അപമര്യാദയായി പെരുമാറി; മൂന്ന് യുവാക്കൾ അറസ്റ്റിൽ
cancel

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. ഉധംസിംങ് നഗർ ജില്ലയിലെ കോട്വാലിലെ ലോഹ്യഹെഡ് റോഡിലാണ് സംഭവം. ഗൗരവ് ബിഷ്ത്, സാഗർ ധാമി, അമൻ ഏരി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

രാത്രി റോഡിലൂടെ നടന്ന് പോയ യുവതിയെ ബൈക്കിലെത്തിയവർ അപമാനിക്കുകയായിരുന്നു. യുവതിയെ പിന്തുടരുകയും പിന്നിൽ നിന്ന് അടിക്കുകയും അത് വിഡിയോ എടുക്കുകയും ചെയ്തു. യുവതിയെ മർദിച്ച ശേഷം മൂന്നുപേരും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

യുവതിയോട് അപമര്യാദയായി പെരുമാറിയതിന് ഇവർക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു. പ്രതികൾ ഖത്തിമ സ്വദേശികളാണെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UttarakhandCrime NewsArrest
News Summary - Uttarakhand: 3 Bikers Arrested After Their Video Of Hitting Woman Walking On Deserted Road In Khatima Goes Viral
Next Story