ഉത്തര്‍പ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമാണെന്ന്-മുഖ്യമന്ത്രി
text_fieldsലഖ്നൗ: ഉത്തരപ്രദേശില്‍ കോവിഡ് നിയന്ത്രണ വിധേയമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിമര്‍ശകര്‍, തെറ്റാണെന്ന് സംസ്ഥാനം തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ സംസ്ഥാനം ഒരുങ്ങികഴിഞ്ഞു. ഡിയോറിയയില്‍, കോവിഡ് കെയറിനൊപ്പം മസ്തിഷ്കവീക്ക (എന്‍സെഫലൈറ്റിസ്) നിയന്ത്രണത്തിനായും പ്രവര്‍ത്തിക്കും. ഗോരഖ്പൂര്‍-ബസ്തി ഡിവിഷനുകളില്‍ മസ്തിഷ്ക വീക്കം നേരത്തെ വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതുമൂലമുള്ള മരണനിരക്ക് 95 ശതമാനമായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നിലവില്‍ നുറുകണക്കിന് മികച്ച ആരോഗ്യകേന്ദ്രങ്ങള്‍ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശ് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധന നടന്ന സംസ്ഥാനമാണെന്നും വാക്സിനേഷന്‍ പ്രചാരണത്തില്‍ മുന്നേറിയതായും അദ്ദേഹം കൂട്ടിചേര്‍ത്തു. ബുധനാഴ്ച വരെ 48.7 ദശലക്ഷം കൊറോണ പരിശോധനകളാണ് നടത്തിയത്.ഓക്സിജന്‍്റെ കാര്യത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളും സ്വയംപര്യാപ്തമാണ്. പുതുതവയി 300 ഓക്സിജന്‍ പ്ളാന്‍്റുകള്‍ സ്ഥാപിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മഴക്കാലത്ത് എന്‍സെഫലൈറ്റിസിനെ നിയന്ത്രിക്കാന്‍ ശുചീകരണപ്രവൃത്തി ഊര്‍ജിതമാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

