Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ മരണ...

യു.പിയിൽ മരണ സർട്ടിഫിക്കറ്റിൽ ‘ശോഭന ഭാവി’ ആശംസിച്ച്​​​ ഗ്രാമമുഖ്യൻ

text_fields
bookmark_border
യു.പിയിൽ മരണ സർട്ടിഫിക്കറ്റിൽ ‘ശോഭന ഭാവി’ ആശംസിച്ച്​​​ ഗ്രാമമുഖ്യൻ
cancel

ഉന്നാവ്​: മരിച്ചവർക്ക്​ നല്ല ഭാവി ആശംസിക്കാൻ പാടില്ലേ?. മരണ സർട്ടിഫിക്കറ്റിൽ വരെ ‘ശോഭനമായ ഭാവി’ ആശംസിക്കാമെ ന്നാണ്​ ഉത്തർ പ്രദേശിലെ ഉന്നാവ്​ ജില്ലയിലെ ഒരു ഗ്രാമമുഖ്യൻ തെളിയിക്കുന്നത്​​.

കഴിഞ്ഞ മാസം മരിച്ച വയോധികൻെറ മരണ സർട്ടിഫിക്കറ്റിലാണ്​ സിർവാരിയ ഗ്രാമ മുഖ്യൻ ശോഭനമായ ഭാവി ആശംസിച്ചിരിക്കുന്നത്​. ജനുവരി 22നാണ്​ ലക്ഷ്​മി ശങ്കർ അസുഖബാധിതനായി മരിക്കുന്നത്​. തുടർന്ന്​ സാമ്പത്തിക ക്രയ വിക്രയങ്ങൾക്ക്​ വേണ്ടി മരണ സർട്ടിഫിക്കറ്റിനായി ലക്ഷ്​മിശങ്കറിൻെറ മകൻ ഗ്രാമമുഖ്യൻ ബാബുലാലിന്​ അപേക്ഷ നൽകി.

മരണ സർട്ടിഫിക്കറ്റ്​ നൽകാൻ മാത്രമല്ല അതിൽ ആശംസ അറിയിക്കാനും ബാബുലാൽ തയാറായി. സർട്ടിഫിക്കറ്റ്​ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി. തുടർന്ന്​ ഗ്രാമമുഖ്യൻ ക്ഷമ ചോദിച്ചതായും പുതിയ മരണ സർട്ടിഫിക്കറ്റ്​ നൽകിയതായും എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newsDeath CertificateUttar Pradesh
News Summary - In Uttar Pradesh Village head wishes Bright Future in Death Certificate -India news
Next Story