Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിൽനിന്ന്​ 300...

രാജസ്​ഥാനിൽനിന്ന്​ 300 ബസുകളിൽ വിദ്യാർഥികളെ തിരിച്ചെത്തിച്ച്​ യോഗി

text_fields
bookmark_border
രാജസ്​ഥാനിൽനിന്ന്​ 300 ബസുകളിൽ വിദ്യാർഥികളെ തിരിച്ചെത്തിച്ച്​ യോഗി
cancel
camera_alt???????????? ????????? ???? ????? ????????????????? ???????????? ?????????

ന്യൂഡൽഹി: കോവിഡ്​ മഹാമാരിയുടെ വ്യാപനം തടയാൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച ​േലാക്​ഡൗണിൽ രാജസ്​ഥാനിൽ കുടുങ്ങി യ വിദ്യാർഥികളെ 300 ബസുകളിലായി തിരിച്ചെത്തിച്ച്​ യോഗി ആദിത്യനാഥ്​. ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറി​േ​ൻറതടക് കം കടുത്ത വിമർശനങ്ങൾക്കിടെയാണ്​ ഉത്തർപ്രദേശ്​ സർക്കാറി​​െൻറ നടപടി.

ലോക്​ഡൗണിനെ അ​പ്രസക്തമാക്കുന് ന നടപടിയാണെന്ന്​​ ബി.ജെ.പി സഖ്യകക്ഷി നേതാവ്​ കൂടിയായ നിതീഷ്​ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, വിമർശനങ്ങൾ​ വകവെക്കാതെ രാജസ്​ഥാനിലെ കോട്ടയിലേക്ക്​ ആഗ്രയിൽനിന്ന്​ 200ഉം ഝാൻസിയിൽനിന്ന്​ 100ഉം ബസുകൾ അയച്ച്​ വിദ്യാർഥികളെ തിരി​ച്ചെത്തിക്കുകയായിരുന്നു യോഗി ആദിത്യനാഥ്​. വിവിധ കോച്ചിങ്​ സ്​ഥാപനങ്ങളിൽ പഠിക്കുന്നവരാണിവർ.

ശനിയാഴ്​ച ഉത്തർപ്രദേശിലെത്തിയ വിദ്യാർഥികളെ പരിശോധനക്ക്​ വിധേയമാക്കിയ​ ശേഷമാണ്​ വീടുകളിലേക്ക്​ മടങ്ങാൻ അനുവദിച്ചത്​. വിദ്യാർഥികളെ ​തിരിച്ചുകൊണ്ടുപോകാൻ അനുവദിക്കരുതെന്ന്​ ​നിതീഷ്​ കുമാർ കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു. ഇത്​ മറ്റുള്ളവർക്കും പ്രതീക്ഷക്ക്​ വക​യൊരുക്കും. എന്തുകൊണ്ട് അന്തർ സംസ്​ഥാന തൊഴിലാളികളെ അനുവദിക്കുന്നില്ല എന്ന് ചോദിക്കേണ്ടിവരുമെന്നും നിതീഷ്​ ചൂണ്ടിക്കാട്ടി.

എന്നാൽ, വിദ്യാർഥികളെ തിരിച്ചുകൊണ്ടുപോകുന്നതിൽ അനുകൂല പ്രതികരണമണ്​ രാജസ്​ഥാൻ സർക്കാറി​​െൻറ ഭാഗത്ത്​ നിന്നുമുണ്ടായത്​. ഉത്തർപ്രദേശ്​ സർക്കാറി​​െൻറ നടപടി മറ്റു സംസ്​ഥാനങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്ന്​ രാജസ്​ഥാൻ മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ട്​ പറഞ്ഞു.

അതേസമയം, തൊഴിൽ നഷ്​ടപ്പെടുകയും ഭക്ഷണമടക്കം ലഭ്യമാവാതെ കുടുങ്ങിക്കിടക്കുകയും ചെയ്​ത അന്തർ സംസ്​ഥാന തൊഴിലാളികളുടെ പലായനം വലിയ അപരാധമായിട്ടായിരുന്നു കേന്ദ്രമടക്കം കണ്ടത്​. എവിടെയാണ്​ അവിടെതന്നെ ലോക്​ഡൗൺ കഴിയുന്നതുവ​െര തുടരുക എന്നാണ്​​ ഗൾഫ്​രാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കുന്നതിൽ കേന്ദ്രത്തി​​െൻറ നിലപാട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19lockdownUttar PradeshYogi Adityanath
News Summary - Uttar Pradesh sends home 3,000 students stuck in Kota
Next Story