യു.പിയിൽ റെയിൽവെ സ്റ്റേഷനിൽ കിടന്ന കുട്ടിയുടെ കഴുത്തിൽ ബൂട്ടിട്ട് ചവിട്ടി പൊലീസുകാരൻ
text_fieldsലഖ്നോ: റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ കുട്ടിയോട് മനുഷ്യത്വം തൊട്ടുതീണ്ടാന്ത ക്രൂരതയുമായി റെയിൽവെ പൊലീസുകാരൻ. ഉത്തർപ്രദേശ് ബെൽത്തറ റോഡ് റെയിൽവേ സ്റ്റേഷനിലാണ് മനഃസ്സാക്ഷിയെ നടുക്കുന്ന സംഭവം. സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ പ്രധാന കവാടത്തിന് സമീപം ഉറങ്ങുകയായിരുന്ന കുട്ടിയുടെ കഴുത്തിൽ ബൂട്ടിട്ട കാലുകൊണ്ട് ആർ.പി.എഫ് ഉദ്യോഗസ്ഥൻ ഞെരുക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബലീന്ദർ സിങ് എന്നയാളാണ് ഈ ക്രൂരത ചെയ്ത കോൺസ്റ്റബിളെന്ന് തിരിച്ചറിഞ്ഞതായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) നോർത്ത് ഈസ്റ്റേൺ റെയിൽവേ വാരണാസി ഡിവിഷൻ പി.ആർ.ഒ അശോക് കുമാർ അറിയിച്ചു. സംഭവം എപ്പോഴാണ് നടന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്നും വാരാണസി ഡിവിഷനിലെ പറഞ്ഞു.
വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ബലീന്ദർ സിങ്ങിനെ സസ്പെൻഡ് ചെയ്തതായി ആർ.പി.എഫ് അസംഗഢ് ഇൻചാർജ് രമേഷ് ചന്ദ്ര മീണ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

