തുടർച്ചയായി പവർകട്ട്; യു.പിയിൽ രോഗികളെ ചികിൽസിക്കുന്നത് ടോർച്ച് വെളിച്ചത്തിൽ
text_fieldsലഖ്നോ: തുടർച്ചയായ പവർകട്ട് മൂലം ഉത്തർപ്രദേശിൽ രോഗികളെ ചികിൽസിക്കുന്നത് ടോർച്ച് വെളിച്ചത്തിൽ. സംഭാൽ മ േഖലയിലെ ആശുപത്രിയിലാണ് സംഭവമുണ്ടായത്. ഇരുട്ടുമുറിയിൽ ഡോക്ടർമാർ രോഗികളെ ടോർച്ച് വെളിച്ചത്തിൽ ചികിൽസ ിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
ആശുപത്രിക്ക് പ്രാഥമിക സൗകര്യങ്ങളില്ലെന്ന് ഇവിടെ ചികിൽസ തേടിയ രോഗികൾ ആരോപിച്ചു. വൈദ്യുതി നിലക്കുേമ്പാൾ ഉപയോഗിക്കാൻഇൻവെർട്ടറുകളില്ല. ഇതുമൂലം മണിക്കൂറുകൾ വൈദ്യുതി ഇല്ലാത്ത സാഹചര്യം ഉണ്ടാവാറുണ്ടെന്നും രോഗികളിലൊരാൾ എ.എൻ.ഐയോട് പ്രതികരിച്ചു. അതേസമയം, ആശുപത്രിയിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് സുപ്രണ്ട് ഡോ. എ.കെ ഗുപ്ത പറഞ്ഞു.
കനത്ത മഴ മൂലം ഒരു മണിക്കൂർ മാത്രമാണ് വൈദ്യുതി വിതരണത്തിന് തടസമുണ്ടായത്. പവർകട്ട് സമയത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ, ഒരു മാധ്യമപ്രവർത്തകൻ പവർകട്ട് സമയത്ത് രോഗിയെ ചികിൽസിക്കുന്നതിൻെറ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.