Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫ്രാൻസിലെ അധ്യാപക​െൻറ...

ഫ്രാൻസിലെ അധ്യാപക​െൻറ വധം ന്യായീകരിച്ചെന്ന്​;​ ഉർദു കവിക്കെതിരെ ഉത്തർപ്രദേശ്​ പൊലീസ്​ കേസെടുത്തു

text_fields
bookmark_border
poet munawwar rana
cancel

ലഖ്​നൗ: ഫ്രാൻസിൽ മുഹമ്മദ്​ നബിയുടെ കാരിക്കേച്ചർ പ്രദർശിപ്പിച്ച അധ്യാപകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അഭിപ്രായ പ്രകടനം നടത്തിയ ഉർദു കവിക്കെതിരെ ഉത്തർപ്രദേശ്​ പൊ​ലീസ്​ കേസെടുത്തു. ​കൊലപാതകത്തെ ന്യായീകരിച്ചുവെന്ന്​ കാണിച്ച്​ പ്രമുഖ കവി മുനവ്വർ റാണക്കെതിരെയാണ്​ കേസെടുത്തത്​. ലഖ്‌നൗവിലെ ഹസ്രത്ഗഞ്ച് പൊലീസ് സ്​റ്റേഷനിലെ എസ്​.​െഎ ആണ്​ കേസ്​ ചാർജ്​ ചെയ്​തത്​​. കവിയുടെ വാക്കുകൾ വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുത വർധിപ്പിക്കുമെന്ന​ും അത്​ സമൂഹത്തിൽ പ്രശ്​നങ്ങൾ സൃഷ്​ടിക്കുമെന്നും​ കാണിച്ചാണ്​ കേസെടുത്തതെന്ന്​ പൊലീസ്​ പറഞ്ഞു.

കവി ഹിന്ദി ചാനലിന്​ നൽകിയ അഭിമുഖമാണ്​ വിവാദങ്ങൾക്ക്​ ആധാരം. 'അത്തരത്തിലുള്ള അശ്ലീലമായ കാർട്ടൂണുകൾ എ​െൻറ മാതാപിതാക്കളെ സംബന്ധിച്ചാണെങ്കിൽ ഞാൻ അവരെ വധിക്കും. ഇന്ത്യയിൽ ഏതെങ്കിലും ദൈവത്തെ​യോ ദേവിയെയോ, അതെല്ലെങ്കിൽ സീത​യോ ഭഗവാൻ രാമനെയോ സംബന്ധിച്ച്​ മോശം കാർട്ടൂണുകൾ ഒരുക്കുകയും അവ ആഭാസത്തിലേക്ക്​ വഴിവെക്കുകയുമാണെങ്കിൽ അത്​ തയാറാക്കിയവരെ വധിക്കാനും എനിക്ക്​ തോന്നും' എന്നാണ്​ അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്​. ഇതി​െൻറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം, ത​െൻറ അഭിപ്രായങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു​െവന്ന്​ കവി പറഞ്ഞു. കാർട്ടൂൺ തയാറാക്കിയത്​ ആരാണെങ്കിലും അത്​ തെറ്റാണ്​. മറ്റൊരാള വധിക്കുന്നത്​ അതിലേറെ തെറ്റാണെന്നുമാണ്​ താൻ പറഞ്ഞത്​. പക്ഷെ, ആളുകൾ അതിൽനിന്ന് എന്ത് മനസ്സിലാക്കുന്നുവെന്ന്​ എനിക്ക് പറയാനാവില്ല. മതത്തി​െൻറ പേരിൽ മതഭ്രാന്ത് പ്രചരിപ്പിക്കുന്നത് ശരിയല്ല എന്ന പശ്ചാത്തലത്തിലായിരുന്നു ത​െൻറ പ്രസ്താവനയെന്നും അദ്ദേഹം ദേശീയ മാധ്യമങ്ങളോട്​ പ്രതികരിച്ചു.

സമകാലിക ഉർദു കവികളിലെ പ്രധാനിയാണ്​ മുനവ്വർ റാണ. 2015ൽ തനിക്ക്​ ലഭിച്ച സാഹിത്യ അക്കാദമി അവാർഡ്​ അദ്ദേഹം തിരിച്ചേൽപ്പിച്ചിരുന്നു. കൂടാതെ ഇനി സർക്കാർ അവാർഡുകൾ സ്വീകരിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജ്യത്തി​െൻറ വികസനത്തിലെ പിന്നാക്കാവസ്​ഥ കാരണമാണ്​ അവാർഡ്​ തിരികെ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:franceup policemunawwar rana
News Summary - Uttar Pradesh police have registered a case against an Urdu poet for justifying the murder of a French teacher
Next Story